സർവീസ് പരിഷ്കരിക്കാൻ കെഎസ്ആർടിസി; യാത്രക്കാർ ചോദിച്ച സ്ഥലത്ത് ബസ് നിർത്തും

Published : Sep 03, 2020, 10:13 AM ISTUpdated : Sep 03, 2020, 01:03 PM IST
സർവീസ് പരിഷ്കരിക്കാൻ കെഎസ്ആർടിസി; യാത്രക്കാർ ചോദിച്ച സ്ഥലത്ത് ബസ് നിർത്തും

Synopsis

കെഎസ്ആർടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. 

കോഴിക്കോട്: കെഎസ്ആർടിസി സർവീസിൽ പരിഷ്കരിക്കുന്നു. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കാനാണ് തീരുമാനം. ഓർഡിനറി ബസുകളിലാണ് പരിഷ്ക്കാരം നടപ്പാക്കുക. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയ ശേഷമാകും ഇത് നടപ്പാക്കുക. 

കെഎസ്ആർടിസിയെ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യം തെക്കൻ ജില്ലകളിലാകും ഈ തീരുമാനം നടപ്പാക്കുക. സ്വകാര്യ ബസുകൾ നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം ഓർഡിനറി ബസുകളും നിർത്തുന്നത് പരിഗണനയിലുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഒരാഴ്ചയ്ക്കകം നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യാത്രക്കാരെ അവ​ഗണിച്ച് കൊണ്ടാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നതെന്ന് ഏറെ കാലമായി ഉയരുന്ന പരാതിയാണെന്നും ഇതിനൊരു പരിഹാരമാണ് സര്‍ക്കാര്‍ ആഗ്രിക്കുന്നതെന്നും എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഭിപ്രായങ്ങൾ നേടി എത്രയും വേ​ഗം പരിഹാരം കണ്ടെത്തണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; അയോ​ഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കോൺ​ഗ്രസും
വീണാ ജോർജിനെതിരായ പ്രതിഷേധം: വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി, കുറ്റപത്രം സമർപ്പിച്ചു