തിരുവനന്തപുരം ലുലുമാൾ നാലാം വാർഷികം ആഘോഷിക്കുന്നു, ഇതിന്റെ ഭാഗമായി നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. പകുതി വിലയ്ക്ക് ഉത്പന്നങ്ങൾ, 50% വരെ ഓഫറുകൾ, അർദ്ധരാത്രി വരെ നീളുന്ന സെയിൽ
തിരുവനന്തപുരം: അനന്തപുരിയുടെ നെറുകയിലൊരു തിലകക്കുറിയായി മാറിയ തിരുവനന്തപുരം ലുലുമാൾ നാലുവർഷം പൂർത്തിയാക്കി. നാലാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളോടെ ലുലുമാളിൽ നാലുദിവസത്തെ ആനിവേഴ്സറി സെയിൽ ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ആനിവേഴ്സറി സെയിൽ ഈ മാസം 21 -ാം തീയതി ഞായറാഴ്ച വരെ തുടരും. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫർ ലഭ്യമാണ്. നാലു ദിവസവും രാത്രി രണ്ടുമണി വരെ മിഡ്നൈറ്റ് സെയിലുമുണ്ടാകും.
ഡിസംബർ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ലുലുവിൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഓഫറുകൾക്ക് പുറമേ മറ്റു പല ആനുകൂല്യങ്ങളും ലഭ്യമാണ്. ഗോൾഡ് കോയിൻ ഉൾപ്പെടെ ദിവസവും നിരവധി സമ്മാനങ്ങളുമുണ്ടാകും. വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരി 12 വരെ പല ഉത്പന്നങ്ങളും അൻപത് ശതമാനം വരെ ഓഫറിൽ ലുലുവിൽ നിന്ന് വാങ്ങാവുന്നതാണ്. ഈ കാലയളവിൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് ഒരുവർഷം മുഴുവൻ ലുലുമാളിൽ നിന്ന് സൗജന്യമായി ഷോപ്പിങ് നടത്താനുള്ള അവസരവും ലഭിക്കും.
നാലാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ലുലുമാളിൽ ആഘോഷവും റീറ്റെയിൽ അവാർഡ് ചടങ്ങും സംഘടിപ്പിച്ചു. മുൻവർഷങ്ങളെക്കാൾ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുമെന്ന് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചു. തിരുവനന്തപുരം റീജിയണിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകളും സ്റ്റോറുകളും അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


