
കൊച്ചി: കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ നിയമനത്തിന് ഹൈക്കോടതിയുടെ മാർഗനിർദേശം. 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2455 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
റാങ്ക് പട്ടികയിൽ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പി എസ് സി കെഎസ്ആർടിസിക്ക് നൽകണം. പി എസ് സി കൈമാറുന്ന പട്ടികയിൽ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലും ഒഴിവുകളനുസരിച്ച് ഡ്രൈവർമാരെ നിയമിക്കണം. സംവരണ, സീനിയോറിറ്റി മാനദണ്‌ഡങ്ങൾ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതി: മന്ത്രിമാർക്ക് പ്രത്യേക നോട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകി സിപിഐ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam