സ്കൂൾ മുറ്റത്ത് കുടുംബശ്രീ കഫേ; അധ്യാപകരുമായി കയ്യാങ്കളിയും പ്രതിഷേധവും, ആരോപണങ്ങൾ നിഷേധിച്ച് കുടുംബശ്രീ

Published : Aug 27, 2025, 01:01 PM IST
Kudumbasree

Synopsis

പത്തനംതിട്ട തൈക്കാവ് സർക്കാർ സ്കൂളിൽ കയ്യാങ്കളിയും പ്രതിഷേധവും. കുടുംബശ്രീ അധികൃതരും അധ്യാപകരും തമ്മിലാണ് തർക്കം ഉണ്ടായത്

പത്തനംതിട്ട: പത്തനംതിട്ട തൈക്കാവ് സർക്കാർ സ്കൂളിൽ കയ്യാങ്കളിയും പ്രതിഷേധവും. കുടുംബശ്രീ അധികൃതരും അധ്യാപകരും തമ്മിലാണ് തർക്കം ഉണ്ടായത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും കുടുംബശ്രീക്കെതിരെ രംഗത്തുവന്നു. സ്കൂൾ അധികൃതരുടെയോ പിടിഎയുടെയോ അനുമതിയില്ലാതെ സ്കൂൾമുറ്റത്ത് കുടുംബശ്രീ കഫേ സ്ഥാപിചെന്നാരോപിച്ചാണ് തര്‍ക്കം. കുട്ടികളുടെ കളിസ്ഥലം കയ്യേറിയാണ് കഫേ സ്ഥാപിച്ചതെന്നും സ്കൂൾ അധികൃതര്‍ ആരോപിക്കുന്നു.

എന്നാല്‍ സ്കൂളിന്‍റെ ഭാഗത്തു നിന്നുള്ള പരാതി തള്ളിക്കളയുകയാണ് കുടുംബശ്രീ. താൽക്കാലികമായാണ് സ്കൂൾ മുറ്റത്ത് കഫെ വെച്ചതെന്നും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാമെന്ന് അറിയിച്ചതാണന്നും കുടുംബശ്രീ വിശദീകരണം നല്‍കി. ലഹരി ഉപയോഗം പോലുള്ളവ തടയാൻ സംസ്ഥാന വ്യാപകമായി ഉള്ള പദ്ധതിയാണിതെന്നും കുടുംബശ്രീ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും