ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഗോപകുമാർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആര്‍ടിസി ബസ് ഇടിക്കുക ആയിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ മരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. കാരയ്ക്ക മണ്ഡപത്തിൽ വെച്ചായിരുന്നു അപകടം. ഗോപകുമാർ സഞ്ചരിച്ച ബൈക്കിൽ കെഎസ്ആര്‍ടിസി ബസ് ഇടിക്കുക ആയിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു.

YouTube video player