ഏറ്റവും പുതിയ മഴ അറിയിപ്പ്, ഏഴ് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്; ഉയർന്ന ലെവലിൽ കാലവർഷ കാറ്റ്, ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ്

Published : Jun 07, 2026, 04:18 PM IST
kerala rain

Synopsis

ഉയർന്ന ലെവലിൽ കാലവർഷ കാറ്റ് ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മഴയുടെ വ്യാപ്തി വടക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുമെന്നും ജൂൺ പത്തോടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

തിരുവനന്തപുരം: ഉയർന്ന ലെവലിൽ കാലവർഷ കാറ്റ് ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ഉൾപ്പെടെ മലയോര മേഖലയിൽ മഴ ശക്തം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുതൽ വളരെ ശക്തമായ മഴ വരെ പെയ്യാൻ വളരെ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ-മധ്യ ജില്ലകളിലും ലക്ഷദ്വീപിലും ഈ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. മഞ്ഞ അലേര്‍ട്ട് ആണ് നൽകിയിട്ടുള്ളത്.

തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ വ്യാപ്തി വടക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുന്നതായാണ് സൂചന. ജൂൺ എട്ടിന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വളരെ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഇതേ ദിവസം മറ്റ് മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എന്നാൽ ജൂൺ ഒൻപതാകുമ്പോഴേക്കും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുതൽ വളരെ ശക്തമായ മഴ വരെ പെയ്യാൻ വളരെ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതേ ദിവസം തെക്കൻ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞ് നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്.

ജൂൺ പത്ത്, പതിനൊന്ന് തീയതികളിൽ സംസ്ഥാനത്ത് മഴയുടെ തീവ്രത പൊതുവേ കുറയുമെന്നാണ് പ്രവചനം. ജൂൺ പത്തിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പതിനൊന്നാം തീയതിയോടെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സാധാരണ രീതിയിലുള്ള നേരിയതോ മിതമായതോ ആയ മഴ മാത്രമേ ഉണ്ടാകൂ. കാസർകോട്, കണ്ണൂർ ജില്ലകളിൽ ജൂൺ പതിനൊന്നിനും ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കാം. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി; ഔദ്യോ​ഗിക ബ​ഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം, ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി; മലയാളി നഴ്‌സുമാരുടെ ഭാവി തുലാസിലാക്കി യുഎഇയിൽ ആശുപത്രി പൂട്ടിയതിൽ ഇടപെടൽ തേടി