
പത്തനംതിട്ട: സബ് രജിസ്ട്രാറെ തെറിവിളിച്ച് അഭിഭാഷകന്‍. ഫോണ്‍ ചെയ്ത് തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പത്തനംതിട്ടയിലെ അഭിഭാഷകനായ കെ ജെ മനുവാണ് സബ് രജിസ്ട്രാർ അനിൽ കുമാറിനെ തെറിവിളിച്ചത്. ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതും അഭിഭാഷകൻ തന്നെയാണ്. റൗഡി ലിസ്റ്റിൽ പെട്ടയാളാണ് അഭിഭാഷക പരിഷത്ത് നേതാവ് കൂടിയായ കെ ജെ മനു. മനുവിന്‍റെ മകന്‍റെ വിവാഹം റജിസ്റ്റർ ചെയ്ത സമയത്ത് സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ ചില രേഖകൾ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ രേഖകളിൽ അനില്‍ കുമാര്‍ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam