ഇലക്ട്രിക് സ്കൂട്ടറിന് പിറകിൽ ദേശീയപാത നിർമാണ കമ്പനിയുടെ ടിപ്പർ ലോറി ഇടിച്ചു; കയ്പമംഗലം സ്വദേശിയായ വ്യാപാരി മരിച്ചു

Published : Sep 21, 2025, 04:06 PM IST
old man died in accident

Synopsis

സെയ്തുമുഹമ്മദ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ സെയ്തുമുഹമ്മദിന്‍റെ ദേഹത്ത് കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

തൃശൂർ: ദേശീയപാത 66 ചെന്ത്രാപ്പിന്നിയിൽ ടിപ്പർ ലോറിയിടിച്ച് ഇലക്ട്രിക് സ്കൂട്ടർ യാത്രികൻ മരിച്ചു. കയ്പമംഗലം സ്വദേശി ചൂലുക്കാരൻ സെയ്തുമുഹമ്മദ് (89) ആണ് മരിച്ചത്. കാളമുറിയിലെ സി ജെ ആൻഡ് കമ്പനി ബെഡ് എംബോറിയം ഉടമയാണ്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

സെയ്തുമുഹമ്മദ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ സെയ്തുമുഹമ്മദിന്‍റെ ദേഹത്ത് കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 50 വർഷത്തിലധികമായി കാളമുറിയിലെ വ്യാപാരിയാണ് സി.ജെ. സെയ്തുമുഹമ്മദ്. ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും