സ്വപ്നയുടെ വെളിപ്പെടുത്തല്‍:'പ്രതിപക്ഷത്തിൻറെ നിഗുഢ ലക്ഷ്യം തുറന്ന് കാണിക്കാനാണ് എൽഡിഎഫ് ശ്രമം': കാനം

Published : Jun 21, 2022, 05:45 PM ISTUpdated : Jun 21, 2022, 05:47 PM IST
സ്വപ്നയുടെ വെളിപ്പെടുത്തല്‍:'പ്രതിപക്ഷത്തിൻറെ നിഗുഢ ലക്ഷ്യം തുറന്ന് കാണിക്കാനാണ് എൽഡിഎഫ് ശ്രമം': കാനം

Synopsis

ഒന്നരവർഷക്കാലം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കേസാണിത്.എന്നാൽ ഒരു തെളിവും കേന്ദ്ര ഏജൻസിക്ക് മുഖ്യമന്ത്രിക്കെതിരെ കണ്ടെത്താനായില്ല.    

തിരുവനന്തപുരം;സ്വര്‍ണക്കടത്ത്  ആരോപണങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ മഹാറാലികള്‍ക്കും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും തിരുവനന്തപുരത്ത് തുടക്കമായി. പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന പൊതു സമ്മേളനത്തിൽ  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകൾ വിശദീകരിച്ചു. കാനത്തിന്‍റെ വാക്കുകള്‍...

'കേരളത്തിൽ അസാധാരണമായ രാഷ്ട്രീയ സാഹചര്യം.ഇത് ജനങ്ങളോട് വിശദീകരിക്കുകയാണ് എൽഡിഎഫ്.കേരളത്തിൽ എവിടെയൊക്കെ വിമാനത്താവളമുണ്ടോ അവിടെയൊക്കെ സ്വർണക്കടത്ത് സാധാരണമാണ്.തിരുവനന്തപുരത്തത് അസാധാരണമായിരുന്നു.ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തി എന്നതായിരുന്നു അത്.കേന്ദ്രം അന്വേഷിക്കണം എന്ന് കേരള സർക്കാർ തന്നെ ആവശ്യപ്പെട്ടു.കേരള മുഖ്യമന്ത്രിയെയടക്കം ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നു.ഒന്നരവർഷക്കാലം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കേസാണിത്.എന്നാൽ ഒരു തെളിവും കേന്ദ്ര ഏജൻസിക്ക് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായില്ല.

പി ചിദംബരത്തിൻറെ മകനുമായി ബന്ധപ്പെട്ട കേസിൽ 11 മാസം ജയിലിലാക്കി.ഇന്ന് ചിദംബദത്തിനെതിരെ ഒരു കേസുമില്ല.അറിയപ്പെടുന്ന ദേശീയ നേതാവിനെ ജയിലിലടച്ച ആത്മസംതൃപ്തിയാണ് ബിജെപിക്ക്..ഡികെ ശിവകുമാറിനെയും ജയിലിലടച്ചു.മഹാരാഷ്ട്ര സഖ്യം തകർക്കാൻ ഇഡി എത്ര അന്വേഷണം നടത്തി.എഎപിക്കെതിരെ എത്ര കേസ് ഇഡി എടുത്തു.പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണ്  ബിജെപി ചെയ്യുന്നത്.ഇത് പുതിയ കാര്യവുമല്ല.നാഷണൽ ഹെറാൾഡ് കേസിൽ സോണിയയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യുന്നു.ഈ പരിശ്രമങ്ങളെ പ്രതിപക്ഷ പാർട്ടികൾ ചെറുക്കാൻ ശ്രമിക്കുന്നു.അതിനിടയിലാണ് കേരളത്തിലെ കോൺഗ്രസിന്‍റെ   ഈ നിലപാട്.


എൽഡിഎഫ് സർക്കാർ 5 കൊല്ലം വളരെ നല്ല ഭരണമായിരുന്നു.അതിൻറെ തുടർച്ചയാണ് ജനങ്ങൾ സമ്മാനിച്ചത്.പ്രളയം, നിപ, കോവിഡ് എല്ലാം അതിജീവിച്ചു.എല്ലാവരെയും സഹായിച്ച സർക്കാരായിരുന്നു.ബിജെപിയുടെ കണ്ണിലെ കരടാണ് എൽഡിഎഫ് സർക്കാർ.ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരള യൂണിവേഴ്സിറ്റി വലിയ നേട്ടം നേടി.രാജ്യത്തെ തന്നെ മികച്ച നേട്ടമാണിത്.മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് മുന്നിലാണ് എൽഡിഎഫ് സർക്കാർ.ആ സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് ചിലരുടെ ലക്ഷ്യം.പ്രതിപക്ഷത്തിൻറെ നിഗുഢ ലക്ഷ്യം തുറന്ന് കാണിക്കാനാണ് എൽഡിഎഫ് ശ്രമെന്നും കാനം വ്യക്തമാക്കി'.

'സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‍ന സുരേഷ്

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക്  സ്വപ്‍ന സുരേഷിൻ്റെ കത്ത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. രഹസ്യമൊഴിയുടെ പേരിൽ തന്നെയും അഭിഭാഷകനെയും എച്ച്ആര്‍ഡിഎസിനെയും നിരന്തരം സർക്കാർ ദ്രോഹിക്കുകയാണ്. പ്രധാനമന്ത്രി ഉടൻ ഇടപെടണം. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകണമെന്നും സ്വപ്ന കത്തില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിലുള്ള വിരോധം കാരണമാണ് കേസെടുത്തതെന്നാണ് സ്വപ്‍നയുടെ വാദം.

'ഇടുക്കി എംപി കിഴങ്ങൻ'; മുഖ്യമന്ത്രിയെ തടയാൻ വന്നാൽ കോൺഗ്രസുകാരെ വഴി നടത്തില്ലെന്ന് എം എം മണി

മുഖ്യമന്ത്രിയെ വഴിയിൽ തടയാൻ വന്നാൽ കോൺഗ്രസുകാരെ വഴിയേ നടക്കാൻ അനുവദിക്കില്ലെന്ന്  മുൻ മന്ത്രി എം എം മണി. ഇതുമായി ബന്ധപ്പെട്ട് കേസുണ്ടായാൽ പുല്ലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഡ്ഢിയായ എംപിയെ ഇടുക്കിയിലെ ജനങ്ങൾ ചുമക്കുകയാണ്. എംപി കിഴങ്ങനാണെന്നും എം എം മണി പരിഹസിച്ചു. ഇന്നലെ സിപിഎം നേതൃത്വത്തില്‍ ശാന്തമ്പാറയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എം മണി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്