മമത സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് ബം​ഗാളിൽ ഇന്ന് ഇടതു പാര്‍ട്ടികളുടെ ഹർത്താൽ

Published : Feb 12, 2021, 06:59 AM ISTUpdated : Feb 12, 2021, 07:55 AM IST
മമത സർക്കാരിൻ്റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് ബം​ഗാളിൽ ഇന്ന് ഇടതു പാര്‍ട്ടികളുടെ ഹർത്താൽ

Synopsis

മമതാ സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും  തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊൽക്കത്തയിൽ എസ്എഫ്ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു

കൊൽക്കത്ത: പശ്ച‌ിമബംഗാളിൽ ഇടതുപക്ഷ സംഘടനകൾ ഇന്ന് 12 മണിക്കൂർ ഹർത്താൽ ആചരിക്കുകയാണ്. രാവില 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. മമതാ സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചും  തൃണമൂൽ അനുഭാവികൾക്ക് മാത്രം ജോലി നൽകുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊൽക്കത്തയിൽ എസ്എഫ്ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. നിരവധി പേർക്ക് ലാത്തിചാർജിൽ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 34 വർഷം നീണ്ട ഭരണത്തിനൊടുവിൽ 2011-ൽ ബം​ഗാളിൽ അധികാരം നഷ്ടപ്പെട്ട സിപിഎം ഇക്കുറി കോൺ​ഗ്രസ് സഖ്യത്തിലൂടെ തിരിച്ചു വരവിനുള്ള കഠിന പ്രയത്നത്തിലാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാല വിസിയായി സജി ​ഗോപിനാഥ്, വിജ്ഞാപനം പുറത്തിറക്കി ലോക്ഭവൻ
എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും