സിപിഎമ്മിൽ നാടകീയ സംഭവങ്ങൾ, കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ ബേബിക്ക് കത്ത്

Published : Jul 13, 2026, 01:15 PM IST
K K RAGESH

Synopsis

തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം അവസാനിച്ചു. പിണറായി വിജയനും എംവി ഗോവിന്ദനും മടങ്ങി.

തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പരാതി. പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനമെന്ന പരാതിയാണ് ജില്ലയിലെ ഒരു പക്ഷം എംഎ ബേബിക്ക് നൽകിയത്. കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അം​ഗമാകാത്ത രാ​​ഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു. മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാ​​ഗേഷിനെ നിയമിച്ചതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാ​​ഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം പരാതി അയച്ചത്. അതേസമയം, തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം അവസാനിച്ചു. പിണറായി വിജയനും എംവി ഗോവിന്ദനും മടങ്ങി. ജനറൽ സെക്രട്ടറി എംഎ ബേബി നാളെ വാർത്താ സമ്മേളനത്തിൽ തീരുമാനങ്ങൾ വിശദീകരിക്കും. ഇരുവരും മടങ്ങുമ്പോൾ പ്രതികരിച്ചില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കേസെടുത്ത് പൊലീസ്; കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലടക്കമുള്ളവർ പ്രതികൾ
സിപിഎം വേദിയിലെ ഉമർ ഫൈസിയുടെ വിവാദ പ്രസംഗം സമസ്ത ചർച്ച ചെയ്യും, മുശാവറ ഗൗരവപൂർവ്വം പരിശോധിക്കുമെന്നും ജിഫ്രി തങ്ങൾ