ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്; ഉന്നയിച്ചിരിക്കുന്നത് ​ഗുരുതര ആരോപണങ്ങൾ

Published : Nov 20, 2025, 12:47 PM IST
high court kerala

Synopsis

ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റ് യശ്വന്ത് ഷേണായി ആണ് കത്ത് നൽകിയത്.

കൊച്ചി: ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റീസിന് ഹൈക്കോടതി അഭിഭാഷക അസോയേഷൻ പ്രസിഡന്‍റിന്‍റെ കത്ത്. ബാർ ആസോസിയേഷൻ വാർഷിക യോഗത്തിൽ നിന്ന് 30 ജ‍ഡ്ജിമാർ കൂട്ടത്തോടെ വിട്ടുനിന്നു. ഇത് ജഡ്ജിമാർക്കിടയിലെ യൂണിയൻവൽക്കരണമെന്ന് ഹൈക്കോടതി അഭിഭാഷകർക്കിടയിൽ അഭിപ്രായമുണ്ട്. ചില ജഡ്ജിമാർ ബാർ അസോസിയേഷൻ കാര്യങ്ങളിലടക്കം നേരിട്ട് ഇടപെടുകയാണ്. ജഡ്ജിമാരുടെ അടുത്ത ബന്ധുക്കൾ ഹൈക്കോടതിയിലടക്കം അഭിഭാഷകരായ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നേരത്തെ പ്രവർത്തിച്ച ലോ ഫേമിന് ഒരു ജഡ്ജി ഇപ്പോഴും തന്‍റെ പേര് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നു. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ കൂടി പ്രശ്നമാണെന്നും കത്തിലുണ്ട്. എന്നാൽ, ഹൈക്കോടതി അഭിഭാഷകരുടെ പൊതു നിലപാടല്ല കത്തിലുളളതെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ അറിയിച്ചു. പ്രസിഡന്‍റ് യശ്വന്ത് ഷേണായിയുടെ വ്യക്തിപരമായ നിലപാടാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം