തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. ആദ്യ ഘട്ടത്തിൽ തെക്കൻ കേരളത്തിലെ ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി.
10:08 PM (IST) Dec 11
വടക്കൻ കേരളത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു രണ്ടുശതമാനത്തോളം പോളിങ്ങിന്‍റെ കുറവ്. വയനാട് ജില്ലയിലാണ് ഇക്കുറിയും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്
07:30 PM (IST) Dec 11
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി. എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാടാണ്. കുറവ് തൃശ്ശൂരും.
06:46 PM (IST) Dec 11
പോളിംഗ് ശതമാനം - സമയം: 6.15PM
പോളിങ് 75.38 ശതമാനം
തൃശൂർ :71.88
പാലക്കാട് : 75.6
മലപ്പുറം : 76.85
കോഴിക്കോട് : 76.47
വയനാട് : 77.34
കണ്ണൂർ : 75.73
കാസർക്കോട് : 74.03
04:37 PM (IST) Dec 11
പോളിങ് ശതമാനം - 4.30 PM
ആകെ ശതമാനം : 69.76%
തൃശൂർ : 66.99%
പാലക്കാട് : 70.09%
മലപ്പുറം : 71.59%
കോഴിക്കോട് : 70.49%
വയനാട് : 70.13%
കണ്ണൂർ : 69.16%
കാസർക്കോട് : 68.17%
02:56 PM (IST) Dec 11
പോളിങ് ശതമാനം - 2.30 PM
ആകെ ശതമാനം : 59.23%
വോട്ട് ചെയ്തവർ :90.86 ലക്ഷം
ആകെ വോട്ടർമാർ:1, 53,37, 176
തൃശൂർ :57.2%
പാലക്കാട് : 59.68%
മലപ്പുറം : 61.35%
കോഴിക്കോട് : 59.89%
വയനാട് : 58.47%
കണ്ണൂർ : 57.95%
കാസർക്കോട് : 57.48%
01:46 PM (IST) Dec 11
പാലക്കാട് മണ്ണാർക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ആയ ചെത്തല്ലൂർ തെക്കുംമുറി വുമൺ വെൽഫെയർ സെൻറർ ബൂത്തിലാണ് സംഭവം വോട്ടർ കുഴഞ്ഞുവീണു.ചെത്തല്ലൂർ ഇടമനപ്പടിയിൽ കാർത്തിയാനിയാണ് വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞുവീണത്. സമീപത്തുള്ള സ്ത്രീകൾ പ്രഥമ ശുശ്രൂഷ നൽകി. ഈ ബൂത്തിൽ തിരക്ക് കൂടുതലാണെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
01:15 PM (IST) Dec 11
തൃശൂർ–49.44 %
മലപ്പുറം- 52.62 %
വയനാട്- 50.46%
കാസർകോട്–49.52%
പാലക്കാട്–51.46 %
കോഴിക്കോട്–51.13 %
കണ്ണൂർ–49.23%
12:32 PM (IST) Dec 11
ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടർന്ന് ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്ത് എത്തി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 246 പേരാണ് വോട്ട് ചെയ്തത്. എന്നാൽ മെഷീനിൽ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ല എന്നുപറഞ്ഞു പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു.
12:15 PM (IST) Dec 11
തൃശൂർ–39.58 %
മലപ്പുറം- 42. 02 %
വയനാട്- 39.99%
കാസർകോട്–38.94%
പാലക്കാട്–40.87 %
കോഴിക്കോട്–40.24 %
കണ്ണൂർ–38.73%
12:14 PM (IST) Dec 11
തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കെ രാജൻ ചോദിക്കുന്നു.
11:25 AM (IST) Dec 11
രാവിലെ 11.05 മണി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട വോട്ടെണ്ണലില്‍ പോളിങ് ശതമാനം 32.02 ആയി.
തൃശൂർ–31.2 %
മലപ്പുറം- 33.04 %
വയനാട്- 31.35%
കാസർകോട്–30.89%
പാലക്കാട്–32.17 %
കോഴിക്കോട്–31.5 %
കണ്ണൂർ–30.01%
10:08 AM (IST) Dec 11
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ 20.27% പോളിംഗ്.
തൃശൂർ–19.42 %
മലപ്പുറം- 20.21 %
വയനാട്- 20.21%
കാസർകോട്–19.08 %
പാലക്കാട്–20 %
കോഴിക്കോട്–19.45 %
കണ്ണൂർ–18.71%
10:03 AM (IST) Dec 11
കൊടിയത്തൂർ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സി.പി.എം പാർട്ടി ഓഫീസ് പൊലീസ് എത്തി പൂട്ടിച്ചു. ഇവിടെ സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടന്ന് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് പൂട്ടിച്ചത്. ഓഫീസ് പൂട്ടിക്കാനായി എത്തിയ സമയം എൽ ഡി എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെയാണ് സിപിഎം പാർട്ടി ഓഫീസ് പൊലീസ് പൂട്ടിച്ചത്.
10:02 AM (IST) Dec 11
മന്ത്രി എം ബി രാജേഷ് കൈലിയാട് കെ വി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. 15-ാം വാർഡിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. അച്ഛൻ ബാലകൃഷ്ണൻ മാമ്പറ്റ, അമ്മ രമണി ബാലകൃഷ്ണൻ എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. രാവിലെ 9 30 ഓടെയാണ് വോട്ട് ചെയ്യാൻ എത്തിയത്.
10:01 AM (IST) Dec 11
സിപിഎമ്മിലെ സ്ത്രീലമ്പടൻമാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിർത്തട്ടെയെന്ന് രമേശ് ചെന്നിത്തല. സ്ത്രീ ലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎമ്മിന്‍റെ ശീലം. പി ടി കുഞ്ഞുമുഹമ്മഫിനെതിരെ പരാതി രണ്ടാഴ്ച കയ്യിൽ വെച്ച മുഖ്യമന്ത്രിയാണ് ഈ വർത്താനം പറയുന്നതെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
09:48 AM (IST) Dec 11
വർഗീയ കൂട്ട് കെട്ട് കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും യു ഡി എഫിൻ്റെ ഭാഗമായാണ് വെൽഫയർ പാർട്ടി പ്രവർത്തിക്കുന്നതെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ. ശബരിമലയിലെ ഒരു തരി സ്വരണം നഷ്ടമാവില്ല. തെറ്റു ചെയ്ത ആരെയും ഞങ്ങൾ സംരക്ഷിക്കില്ല. തീവ്രവാദ - വർഗീയ സംഘടനകളുമായി എൽ ഡി എഫ് സഹകരിക്കില്ലെന്നും സഖ്യമില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
09:47 AM (IST) Dec 11
തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും സർക്കാരിന്റെ വിലയിരുത്തൽ ആവട്ടെയെന്നും ജനം വിലയിരുത്തട്ടെയെന്നും കെ രാജൻ.
08:56 AM (IST) Dec 11
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള. ഇപ്പോഴുള്ള സീറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽഡിഎഫ്, യുഡിഎഫും ഒന്നിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലും അതുണ്ടാകുമെന്ന് പി എസ് ശ്രീധരൻ പിള്ള വിമര്‍ശിച്ചു.
08:53 AM (IST) Dec 11
പോളിങ് സ്റ്റേഷനിലുണ്ടായ തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. വലക്കാവ് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തേനീച്ച ആക്രമണം. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 8 പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
08:47 AM (IST) Dec 11
കാസർകോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം നാടൻ ബോംബ്. കെ പ്രകാശിൻ്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്. ഒന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം അറിഞ്ഞത്.
08:46 AM (IST) Dec 11
പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്.
08:46 AM (IST) Dec 11
പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്.
08:42 AM (IST) Dec 11
08:39 AM (IST) Dec 11
തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ പിന്തുണ ജനങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ശബരിമലക്കൊള്ളയിൽ ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ഏൽക്കില്ല. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കർശനന നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികൾ കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
08:36 AM (IST) Dec 11
പാലക്കാട് കല്ലേക്കാട് കെഎസ്‍യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തില്‍ ബിജെപി സ്ഥാനാർത്ഥിക്കായി പൊലീസ് പരിശോധന. ബിജെപി സ്ഥാനാർത്ഥിയും അക്രമത്തിൽ പങ്കെടുത്തതായി പരാതി ലഭിച്ചതോടെയാണ് പൊലീസ് നടപടി. പിരായിരി പഞ്ചായത്തിലെ 18-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി അരുൺ ആലങ്ങാടിനെയാണ് പൊലീസ് തിരയുന്നത്.
08:31 AM (IST) Dec 11
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പ്രവർത്തകർ പൂജിച്ച താമര വിതരണം ചെയ്തുവെന്ന് കോൺഗ്രസിന്‍റെ പരാതി. പാലക്കാട് നഗരസഭ 19 വാർഡ് കൊപ്പത്ത് ബിജെപി പൂജിച്ച താമര വിതരണം ചെയ്തുവെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി.
08:31 AM (IST) Dec 11
പാലക്കാട് പെരുവമ്പ് വാർഡ് 3 ബൂത്ത് 1 ലെ വോട്ടിങ് മെഷീൻ തകരാർ പരിഹരിച്ചു. ഇവിടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് പോളിംഗ് ആരംഭിച്ചത്.
08:30 AM (IST) Dec 11
യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന ഭരണമാണ് ജനം വിലയിരുത്തിയത്. സർക്കാരിനെതിരായ നിഷേധ വോട്ടാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
08:28 AM (IST) Dec 11
എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധവും എൽ ഡി എഫ് പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
08:27 AM (IST) Dec 11
പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുബസമേതമാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്.
08:23 AM (IST) Dec 11
കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് പത്താം വാർഡ് (വെസ്റ്റ് കൈതപ്പൊയിൽ ) പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിൽ യന്ത്രതകരാർ കാരണം പോളിംഗ് നിർത്തിവച്ചു.
08:22 AM (IST) Dec 11
പാലക്കാട് ആനക്കര പഞ്ചായത്തിലെ മലമൽക്കാവ് വാർഡ് ബൂത്ത് 1 ൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് വൈകുന്നു. പാലക്കാട് പുതുനഗരം പടിഞ്ഞാറെ തറയിലും വോട്ടിംഗ് യന്ത്രം തകരാറിലായി. മന്ദഗതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. പോളിംഗ് സ്റ്റേഷന് മുന്നിൽ വോട്ടർമാരുടെ നീണ്ട നിര.
08:21 AM (IST) Dec 11
പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം. മുസ്ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ടിന് ശ്രമിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. കരിമ്പ വാർഡിലെ 15 ബൂത്ത് ആദ്യ വോട്ട് ചെയ്ത ലീഗ് പ്രവർത്തകൻ വാർഡ് 11ൽ വോട്ട് ചെയ്യാനെത്തിയെന്നാണ് ആരോപണം. പൊലീസ് പരാതി പരിശോധിക്കുന്നു.
08:19 AM (IST) Dec 11
കാരശ്ശേരി കാരമൂലഈസ്റ്റിൽ ഭാഗം ഒന്നിൽ വ്യാപകമായി ഓപ്പൺ വോട്ടുകൾ ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ബൂത്ത് ഏജന്‍റുമാർ ഇറങ്ങിപോയി.ഒരു മണിക്കൂറിനുള്ളിൽ 10 പേരിൽ കൂടുതൽ ഓപ്പൺ വോട്ടുകൾ ചെയ്തു എന്നാണ് ബിജെപിയുടെ ആരോപണം.
08:08 AM (IST) Dec 11
മേപ്പാടി പഞ്ചായത്ത് നാലാം വാർഡ് വോട്ടിംഗ് മെഷീൻ പ്രവർത്തനരഹിതമായി. നെടുമ്പാല പുതുക്കുടി അംഗൻവാടി പോളിംഗ് ബൂത്തിലെ വോട്ടിംഗ് മെഷീനാണ് പ്രവർത്തനരഹിതമായത്. വോട്ടിംഗ് തടസ്സപ്പെടുന്നു.
07:41 AM (IST) Dec 11
യുഡിഎഫ് വലിയ പ്രതീക്ഷയിലെന്ന് സണ്ണി ജോസഫ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നും സണ്ണി ജോസഫ് പറയുന്നു.
07:29 AM (IST) Dec 11
പാലക്കാട് വടക്കഞ്ചേരിയില്‍ പതിനാലാം വാർഡ് ഗ്രാമം രണ്ടാമത്തെ ബൂത്തിൽ വോട്ടിംഗ് വൈകുന്നു. വോട്ടിംഗ് മെഷീൻ തകരാർ
07:28 AM (IST) Dec 11
ഒളവണ്ണ പഞ്ചായത്തിൽ 3 ഇടത്ത് വോട്ടിംഗ് മെഷീൻ തകരാറിലായി. 18 വാർഡ് ഒന്നാം ബൂത്തിലും 3 ബൂത്തിലുമാണ് മെഷീൻ തകരാറിലായത്. 14 വാർഡിലും മെഷീൻ തകരാറിലായി.
07:27 AM (IST) Dec 11
കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്ത് അവിലോറ എം എം എ യുപി സ്കൂൾ ബൂത്ത് 2 വോട്ടിംഗ് മെഷീൻ തകരാർ. പോളിങ് തുടങ്ങിയിട്ടില്ല.
07:26 AM (IST) Dec 11
കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ബൂത്ത് രണ്ടിൽ വോട്ടിങ് മെഷീൻ തകരാറിലായി. തുടക്കത്തിൽ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു.