ചാരുമൂട് പ്രതിഷേധ പ്രകടനത്തിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു

Published : Sep 29, 2025, 08:56 PM IST
sha parayil

Synopsis

ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രതിനിധി കൊലവിളി നടത്തിയതിലെ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ചാരുമൂട്ടെ പരുമല ആശുപത്രിയിൽ എത്തിച്ചു.

ആലപ്പുഴ: ചാരുമൂട് പ്രതിഷേധ പ്രകടനത്തിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ഷാ പാറയിൽ (57) ആണ് മരിച്ചത്. നൂറനാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് ഷാ പാറയിൽ. ചാനൽ ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രതിനിധി കൊലവിളി നടത്തിയതിലെ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ചാരുമൂട്ടെ പരുമല ആശുപത്രിയിൽ എത്തിച്ചു. ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു