വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതി, നാട്ടുകാർ രാത്രി സംഘടിച്ചെത്തി; കോഴിക്കോട് തോട്ടുമുക്കത്ത് മലിനജലം റോഡിലേക്ക് ഒഴുക്കിയ ലോറി തടഞ്ഞു

Published : Oct 09, 2026, 08:44 AM IST
Lorry

Synopsis

തോട്ടുമുക്കത്ത് മലിനജലം റോഡിലേക്ക് ഒഴുക്കിയ മത്സ്യ ലോറി നാട്ടുകാർ തടഞ്ഞു. കക്കാടംപൊയിലിലെ ഫാക്ടറിയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ നിന്നുള്ള ദുർഗന്ധം രൂക്ഷമായതോടെയാണ് പ്രതിഷേധം. റോഡ് വൃത്തിയാക്കാമെന്ന ഉറപ്പിൽ വാഹനം വിട്ടയച്ചെങ്കിലും ആരോഗ്യവകുപ്പിന് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.

തോട്ടുമുക്കം: മത്സ്യം കൊണ്ടുപോകുന്ന വലിയ ലോറിയില്‍ നിന്ന് മലിന ജലം റോഡിലേക്ക് ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞു. കോഴിക്കോട് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമാണ് സംഭവം. വേസ്റ്റ് കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതായും ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണെന്നും ആരോപിച്ച് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു.

കക്കാടംപൊയില്‍ കൊളാജന്‍ മീന്‍ ഫാക്ടറിയിലേക്ക് മത്സ്യവുമായി പോകുകയായിരുന്ന വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. വാഹനത്തില്‍ നിന്ന് മാലിന്യം കലര്‍ന്ന് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുമൂലം റോഡില്‍ ദുര്‍ഗന്ധം പടരുകയും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. നിരവധി തവണ വാഹന ഉടമകളോടും ജീവനക്കാരോടും നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് പലതവണ റോഡ് വൃത്തിയാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വീണ്ടും സമാനമായ രീതിയില്‍ മാലിന്യവും മലിനജലവും റോഡില്‍ വീഴുന്നത് തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പഞ്ചായത്ത് അംഗം സന്തോഷ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ റോഡ് പൂര്‍ണമായും വൃത്തിയാക്കി നല്‍കാമെന്ന് വാഹന ജീവനക്കാര്‍ ഉറപ്പ് നല്‍കി. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ ഭരണമാറ്റം; അഭിജീത് ദീപ്കെയുടെ ആരോപണത്തെ എതിർത്ത് കോണ്‍ഗ്രസ്, ഭരണവിരുദ്ധതയാണ് വിജയത്തിന് പിന്നിലെന്ന് വാദം
ജി ബൈജുവിൻ്റെ സെക്രട്ടറി നിയമനം: ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ നിയമോപദേശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്