അറബിക്കടലിൽ ന്യുന മർദ്ദം ,മൺസൂൺ പാത്തിയും സജീവം, കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത

By Web TeamFirst Published Jul 15, 2022, 9:12 AM IST
Highlights

ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം( Low Pressure ) ശക്തി പ്രാപിക്കാൻ സാധ്യത .വടക്കൻ  ഒഡിഷക്കും സമീപപ്രദേശത്തിനും  മുകളിലായി  ന്യൂനമർദ്ദം( Low prsssure ) നിലനിൽക്കുന്നു. മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യതയുണ്ട്.ഇതിന്‍റെ ഫലമായി കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 4 ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടണ്.വയനാട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകലിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ശക്തമായ മഴ : വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലാ കള്കടർ ആണ് അവധി പ്രഖ്യാപിച്ചത്. വെള്ളപൊക്ക ഭീതി നിലനിൽക്കുന്നതിനാൽ പനമരം ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 

പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എ. ഗീത വ്യക്തമാക്കി. കനത്ത മഴയിൽ വെള്ളം കയറിയ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് മാസമായി ജില്ലയിൽ 20 അംഗ ദുരന്ത നിവാരണ സേന ക്യാന്പ് ചെയ്യുന്നുണ്ട്.

ദേവികുളം താലൂക്കിലും അവധി

ഇടുക്കിജില്ലയിലെ ദേവികുളം താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഉടുമ്പഞ്ചോല താലൂക്കിലെ ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.

നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലും അവധി

ശക്തമായ മഴയെ തുടര്‍ന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ  സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല

'സ്കൂൾ അവധി അറിയാതെ കുട്ടികൾ', മൂന്നാറിലെ എസ്റ്റേറ്റ് മേഖലയില്‍ മഴ ശക്തമായാല്‍ ടവറുകള്‍ പരിധിക്ക് പുറത്ത്

click me!