Asianet News MalayalamAsianet News Malayalam

രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമെന്ന് മുഖ്യമന്ത്രി

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്തെന്നും മുഖ്യമന്ത്രി

Federalism is the basic factor in existence of country, says CM Pinarayi Vijayan
Author
Thiruvananthapuram, First Published Aug 15, 2022, 10:04 AM IST

തിരുവനന്തപുരം: രാജ്യത്ത് ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക രംഗത്തുൾപ്പെടെ അത്തരം ഒരു നിലപാട് സ്വീകരിച്ചാവണം മുന്നോട്ടു പോകേണ്ടത്. രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവുമാണ്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടമായ തദ്ദേശ സ്ഥാപനങ്ങളും ആണ് ഫെഡറലിസത്ത്ന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ കരുത്ത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡ‍റലിസവും സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നം കൂടിയാണ് എന്ന് നാം മനസ്സിലാക്കണം. വർഗീയ സംഘർഷങ്ങളുടെയും ധ്രുവീകരണങ്ങളുടെയും ശ്രമങ്ങളെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയുന്നത് നവോത്ഥാന മൂല്യങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും പങ്കുവയ്ക്കുന്ന ഈ മൂല്യങ്ങളുടെ പിൻബലം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന യാഥാർത്ഥ്യം മറന്നുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങൾ കെടുത്തുന്നതാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സ്വാതന്ത്രൃദിന സന്ദേശത്തിലും കിഫ്ബി പരാമർശിച്ച് മുഖ്യമന്ത്രി

ഐടി, സ്റ്റാർട്ട് അപ്പ് മേഖലകളിൽ നാം പുരോഗതിയുടെ പാതയിലാണ്. ഇനിയും മുന്നേറാനുണ്ട്.  പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത്. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം. സംസ്ഥാന വികസനത്ത്ന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സർക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് പ്രധാനമാണ്. അതീവ ദാരിദ്ര്യം, ഭവനരാഹിത്യം എന്നിവ നിർമാർജനം ചെയ്യുക എന്നതും അതീവ പ്രാധാന്യമുള്ള വിഷയമാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. 

സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: കിഫ്ബിയിലൂടെ വികസനവും സമത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശാസ്ത്ര സാങ്കേതിക രംഗത്തെ വികസിപ്പിച്ച് ആ അറിവുകളെ എല്ലാ മേഖലയിലും വിന്യസിച്ച് ഉത്പാദനവും ഉത്പാദന ക്ഷമതയും വർധിപ്പിക്കുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പാരമ്പര്യമായി കൈമാറി കിട്ടിയ അറിവുകളെ ആധുനിക കാലഘട്ടത്തിന്റെ നേട്ടങ്ങളുമായി കൂട്ടി യോജിപ്പിക്കാനാണ് സർക്കാർ ശ്രമം. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാനും എല്ലാ വിധ അടിച്ചമർത്തലുകളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുമ്പോൾ മാത്രമേ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ടയിൽ മന്ത്രി ഉയർത്തുന്നതിനിടെ പതാക കയറിൽ കുടുങ്ങി; തിരിച്ചിറക്കി വീണ്ടും ഉയർത്തി

നമുക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്, എന്നാൽ ആത്യാഗ്രഹത്തിന് വേണ്ടത് ഇല്ല എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷമാണ് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകിയത്. വിവിധ സേനാ വിഭാഗങ്ങളുടെ  മുഖ്യമന്ത്രിയുടെ മെഡലുകൾ വിവിധ ഉദ്യോഗസ്ഥർക്ക് അദ്ദേഹം സമ്മാനിച്ചു.

ഇത് ഐതിഹാസിക ദിനം,പുതിയ ദിശയിൽ നീങ്ങാനുള്ള സമയം; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

 

Follow Us:
Download App:
  • android
  • ios