പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

Published : Jun 21, 2024, 10:30 AM ISTUpdated : Jun 21, 2024, 02:08 PM IST
പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു

Synopsis

ഇന്നലെ വൈകുന്നേരം ആണ് സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ കാസർകോട് സ്വദേശി ബാലകൃഷ്ണനെ (62) പിടിയാന ചവിട്ടി കൊന്നത്

ഇടുക്കി: ഇടുക്കി കല്ലാറിൽ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. പെർഫോമിങ് ആനിമൽസ് ആക്ട്  2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവും നടത്തിപ്പുകാർക്കെതിരെയും ഉടമയ്ക്കെതിരെയും കേസെടുത്തു. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നൽകി.

ഇടുക്കി സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ആനയെ വനം വകുപ്പ് നിരീക്ഷണത്തിൽ കോട്ടയത്തെ ഉടമയുടെ സ്ഥലത്തേക്ക് മാറ്റും. ഇന്നലെ വൈകിട്ട് 6. 45 ഓടെയാണ് ഇടുക്കി അടിമാലി കല്ലാറിലെ കേരള ഫാം സ്പൈസസിനോട് ചേർന്ന ആന സവാരി കേന്ദ്രത്തിലെ പന്ത്രണ്ടര വയസ്സുള്ള ലക്ഷ്മി എന്ന ആനയുടെ ചവിട്ടേറ്റ്  രണ്ടാം പാപ്പാൻ കാസര്‍കോട്  സ്വദേശി ബാലകൃഷ്ണൻ മരിച്ചത്.

അന്തർ സംസ്ഥാന ബസ് സർവീസിൽ അനിശ്ചിതത്വം തുടരുന്നു; തമിഴ്നാട് എംവിഡി കോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ബസ് ഉടമകൾ

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം