തുവ്വൂർ കൊലപാതകം; 'യൂത്ത് കോൺഗ്രസ്‌ പ്രാദേശികനേതാവ് പ്രതി എന്നത് ഞെട്ടിക്കുന്നത്, ചാണ്ടി ഉമ്മൻ പ്രതികരിക്കണം'

Published : Aug 22, 2023, 12:24 PM ISTUpdated : Aug 22, 2023, 12:27 PM IST
 തുവ്വൂർ കൊലപാതകം; 'യൂത്ത് കോൺഗ്രസ്‌ പ്രാദേശികനേതാവ് പ്രതി എന്നത് ഞെട്ടിക്കുന്നത്, ചാണ്ടി ഉമ്മൻ പ്രതികരിക്കണം'

Synopsis

കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി പ്രതിയായതിനെ കുറിച്ച് യൂത്ത് കോൺഗ്രസ്‌ മിണ്ടുന്നില്ല. ഇത് പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്നും റഹിം പറഞ്ഞു.  

കോട്ടയം: തുവ്വൂർ കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി പ്രതി എന്നത് ഞെട്ടിക്കുന്നതാണെന്ന് എ എ റഹിം എംപി. വിഷയത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിക്കണമെന്നും റഹിം പറഞ്ഞു. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി പ്രതിയായതിനെ കുറിച്ച് യൂത്ത് കോൺഗ്രസ്‌ മിണ്ടുന്നില്ല. ഇത് പുതുപ്പള്ളിയിൽ പ്രചാരണ വിഷയമാക്കുമെന്നും റഹിം പറഞ്ഞു.
തുവ്വൂർ സുജിത കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും ബന്ധുക്കളും അടക്കം അഞ്ച് പേർ അറസ്റ്റിൽ

തുവ്വൂർ സുജിത കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസിൽ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്.

ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനിൽ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവർ. അന്ന് വൈകിട്ട് ഫോൺ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല.

കൊന്ന് കുഴിച്ചുമൂടിയ ശേഷം സുജിതയെ 'കണ്ടെത്താന്‍' സഹായം അഭ്യര്‍ത്ഥിച്ച് വിഷ്ണു; നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകൾ

തൊട്ടടുത്ത ദിവസം വിഷ്ണു തുവ്വൂരിൽ തന്നെയുള്ള സ്വർണക്കടയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു. സുജിതയുടെ സ്വർണാഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. വിഷ്‌ണുവാണ് ആഭരണങ്ങൾ വിൽക്കാൻ കൊണ്ടുപോയത്. സുജിതയെ കാണാതാവുന്നതിന് മുൻപ് തന്നെ വിഷ്ണു തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജോലി രാജിവച്ചിരുന്നു. ഐഎസ്ആർഒയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷി ഭവന്റെ ഓഫീസും. ഇവിടെയായിരുന്നു സുജിത ജോലി ചെയ്തിരുന്നത്.

https://www.youtube.com/watch?v=VT3jysldQPE

PREV
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു