Asianet News MalayalamAsianet News Malayalam

കൊന്ന് കുഴിച്ചുമൂടിയ ശേഷം സുജിതയെ 'കണ്ടെത്താന്‍' സഹായം അഭ്യര്‍ത്ഥിച്ച് വിഷ്ണു; നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകൾ

അടുത്തടുത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി ഭവനിലെയും പഞ്ചായത്ത് ഓഫീസിലെയും താത്കാലിക ജീവനക്കാരായിരുന്നു സുജിതയും വിഷ്ണുവും. ഇരുവരും പരിചയക്കാരായിരുന്നു.

Vishnu who murdered Sujitha in Malappuram shared missing news and sought help to find her in social media afe
Author
First Published Aug 22, 2023, 11:01 AM IST

മലപ്പുറം: മലപ്പുറം തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തി വീട്ടു മുറ്റത്ത് തന്നെ കുഴിച്ചിട്ട പ്രതി വിഷ്ണു സുജിതയെ 'കണ്ടെത്താന്‍' സഹായിക്കണെന്ന് അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ ഒന്നിലേറെ പോസ്റ്റുകളും ഇട്ടിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇന്നലെ കേസിന്റെ ചുരുളഴിഞ്ഞപ്പോള്‍ വിഷ്ണുവും അച്ഛന്‍ മുത്തുവും സഹോദരങ്ങളായ വൈശാഖ്, ജിത്തു എന്നിവരും സുഹൃത്ത് ഷിഹാനും അറസ്റ്റിലായി.

തുവ്വൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി കൂടിയായ വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ്  കൊലപാതകം നടത്തിയതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 11നാണ് സുജിതയെ കാണാതത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനില്‍ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

കൃഷി ഭവന്റെ തൊട്ടടുത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും പരിചയക്കാരായിരുന്നു. എന്നാല്‍ സുജിതയെ കാണാതാവുന്ന ദിവസത്തിന് മുമ്പ് തന്നെ ഇയാള്‍ ഇവിടുത്തെ ജോലി രാജിവെച്ചു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു ഇയാള്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വര്‍ണക്കടയില്‍ വിഷ്ണു ആഭരണങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം.
Vishnu who murdered Sujitha in Malappuram shared missing news and sought help to find her in social media afe

ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുജിതയുടെ മൃതദേഹം പൂര്‍ണമായി പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹം ഇന്ന് പൂര്‍ണമായും ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും.

തുവ്വൂർ സുജിത കൊലപാതകം; പ്രതിയെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
മലപ്പുറം:
 തുവ്വൂർ സുജിത കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിക്കുന്നു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Read also:  'അരിക്കൊമ്പന് ഒരോട്ട്', തിരിച്ചെത്തിക്കാൻ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥി, ചിഹ്നത്തിൽ വരെ സർപ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios