കൊവിഡ് ജാഗ്രത കൂട്ടി കേന്ദ്രം. വിദേശങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാരിൽ രണ്ട് ശതമാനം പേരെ വീതം പരിശോധനയ്ക്ക് വിധേയരാക്കും. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചന.

07:13 PM (IST) Dec 23
സിക്കിമിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ് വൈശാഖ്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. Read More
07:12 PM (IST) Dec 23
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വിചാരണ കോടതി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. Read More
07:11 PM (IST) Dec 23
സോളാർ പീഡന കേസില്‍ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. Read More
07:11 PM (IST) Dec 23
സിക്കിമിൽ ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികർ മരിച്ചു. നോർത്ത് സിക്കിമിലെ സേമയിൽ ആണ് അപകടം. ഇന്ന് രാവിലെയായിരുന്നു അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് ട്രക്കുകളിൽ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമാണ്.
01:23 PM (IST) Dec 23
കോടതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സോണിയാഗാന്ധി നടത്തിയ പരാമർശത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. സോണിയയെ വിമര്‍ശിച്ച് രാജ്യസഭാ അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് ബഹളത്തിനിടയാക്കിയത്. തർക്കത്തിനിടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പരിഗണിച്ച് ശൈത്യകാല സമ്മേളനം ഒരാഴ്ച മുന്‍പേ അവസാനിപ്പിച്ച് ഇരുസഭകളും പിരിഞ്ഞു.
11:44 AM (IST) Dec 23
ബസിന്‍റെ വാതിൽ തുറന്നുവച്ച് വീണ്ടും അപകടം. തൃശ്ശൂർ ഒല്ലൂരിൽ വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തിയ സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഒല്ലൂർ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതിൽ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
11:16 AM (IST) Dec 23
കണ്ണൂരിൽ വീട് കുത്തിതുറന്ന് കവര്‍ച്ച. താണയിലാണ് വീട് കുത്തിതുറന്ന് 13 പവന്‍ സ്വര്‍ണവും 15000 രൂപയും കവര്‍ന്നത്. പുഷ്പലതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം തുടങ്ങി
10:48 AM (IST) Dec 23
ഒല്ലൂരിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. അമ്മാടം പൂത്തറയ്ക്കൽ കരുതുക്കുളങ്ങര പെല്ലിശ്ശേരി ജോയ് (59)ആണ് മരിച്ചത്. വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്നാണ് ജോയ് വീണത്
10:46 AM (IST) Dec 23
നിര്‍മ്മാണം തുടങ്ങി നാല് വര്‍ഷമായിട്ടും കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം പണി പൂര്‍ത്തായായില്ല. റെയില്‍വേ ലൈനിന് മുകളിലുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കാനുള്ള പ്രത്യേക അനുമതി ലഭിക്കാത്തതാണ് നിർമ്മാണം അനന്തമായി നീളാൻ കാരണം. 2018 ൽ നിർമ്മാണം തുടങ്ങിയ പാലം പണി 2020 ൽ പൂർത്തിയാകേണ്ടതായിരുന്നു.
10:45 AM (IST) Dec 23
കളമശേരി മെഡിക്കൽ കോളജിൽ ലിഫ്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം. പൊള്ളലേറ്റ് മരിച്ച കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. മെഡിക്കൽ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവർത്തിക്കുന്നത്. സുകുമാരനെ ഇക്കഴിഞ്ഞ 19 ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴും ലിഫ്ട് പ്രവർത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറിൽ കിടത്തി ചുമന്നാണ് മുകൾ നിലയിലേക്ക് കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം സുകുമാരൻ മരിച്ചു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടി വന്നതാണ് പ്രതിഷേധത്തിന് കാരണം.
10:21 AM (IST) Dec 23
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരളാ താരം പത്ത് വയസുകാരി നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്.
09:54 AM (IST) Dec 23
ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും, പുതിയ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസ മേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരുമേലി പഞ്ചായത്തിലെ ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളാണ് പുതിയ ഭൂപടത്തിലും വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ രാവിലെ മുതൽ വലിയ പ്രതിഷേധമാണ് എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് ഉയരുന്നത്. പ്രതിഷേധിച്ചെത്തിയ നൂറ് കണക്കിന് പ്രദേശ വാസികൾ ചേർന്ന് വനംവകുപ്പിന്റെ ബോർഡുകൾ പിഴുതുമാറ്റി. ഇളകിമാറ്റിയ ബോർഡുമായി റേഞ്ച് ഓഫീസിന് മുന്നിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
09:18 AM (IST) Dec 23
ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്. കോഫീ ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ അനില്‍ മണക്കാടിനെതിരെയാണ് കന്റോണ്‍മെന്‍റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണം കൊടുത്ത ശേഷം ഹാള്‍ ടിക്കറ്റ് വന്നെന്നുംശശികുമാരന്‍ തന്പി വീഡിയോ കാള്‍ വഴിയാണ്
ഇന്‍റര്‍വ്യൂ നടത്തിയതെന്നും പരാതിക്കാരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.' ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്
09:11 AM (IST) Dec 23
അമേരിക്ക മെക്സിക്കോ അതിർത്തിയിലുള്ള കൂറ്റൻ മതിലിൽ നിന്ന് താഴെ വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനായി മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഗാന്ധിനഗർ സ്വദേശി ബ്രിജ് കുമാർ യാദവാണ് മരിച്ചത് . 30 അടിയിൽ നിന്നും താഴേക്ക് വീണ് ഭാര്യക്കും മൂന്നു വയസ്സുള്ള മകനും ഗുരുതരമായി പരിക്കേറ്റു.
08:23 AM (IST) Dec 23
ഇന്ത്യ ചൈന കമാൻഡർതല ചർച്ചയുടെ വിശദാംശം പാർലമെൻറിൽ ആവശ്യപ്പെടാൻ പ്രതിപക്ഷം. അരുണാചലിലെ സ്ഥിതിയിൽ എന്തു ചർച്ച നടന്നുവെന്ന് വെളിപ്പെടുത്തണം. ചർച്ച ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെ അദ്ധ്യക്ഷന് കത്തു നല്കും.
08:15 AM (IST) Dec 23
എറണാകുളം മരടിൽ രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിൽ.കോട്ടയം സ്വദേശി സ്റ്റിബിൻ മുരുകൻ, കൊല്ലം സ്വദേശി പാർവണൻ എന്നിവരാണ് പിടിയിൽ ആയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന, പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
07:04 AM (IST) Dec 23
പാർലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ച് ഇരുസഭകളും ഇന്ന് പിരിയും. ആഘോഷങ്ങൾ പരിഗണിച്ചാണ് 29 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നത്. ഇന്നും ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷത്തിൽ ചർച്ചവേണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കും
06:48 AM (IST) Dec 23
കൊവിഡ് ജാഗ്രത കൂട്ടി കേന്ദ്രം. വിദേശങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാരിൽ രണ്ട് ശതമാനം പേരെ വീതം പരിശോധനയ്ക്ക് വിധേയരാക്കും. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചന.
06:43 AM (IST) Dec 23
ബഫർസോൺ വിഷയത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്ന യുഡിഎഫിന് ജനകീയ കൺവെൻഷൻ വഴി മറുപടി നൽകി സിപിഎം. ബഫർ സോൺ യാഥാർത്ഥ്യമെന്നും ഇതംഗീകരിക്കണമെന്നും കോഴിക്കോട് കൂരാച്ചുണ്ടിൽ നടന്ന ജനകീയ കൺവെൻഷനിൽ ജോയ്സ് ജോർജ്ജ് പറഞ്ഞു. മലയോര മേഖലയിലെ അൻപതോളം കർഷകരാണ് കൂരാച്ചുണ്ടിൽ നടന്ന കൺവെൻഷനെത്തിയത്.
06:42 AM (IST) Dec 23
ബഫർസോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയം.12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.