Asianet News MalayalamAsianet News Malayalam

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ് 

വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണം കൊടുത്ത ശേഷം ഹാള്‍ ടിക്കറ്റ് വന്നെന്നും ശശികുമാരന്‍ തമ്പി വീഡിയോ കാള്‍ വഴിയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്നും പരാതിക്കാരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

citu leader was a mediator in job fraud and police register case against him over titanium job fraud
Author
First Published Dec 23, 2022, 7:50 AM IST

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ സിഐടിയു നേതാവിനെതിരെയും കേസ്. കോഫീ ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ അനില്‍ മണക്കാടിനെതിരെയാണ് കന്റോണ്‍മെന്‍റ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്സൈറ്റ് വഴി അപേക്ഷിച്ച് പണം കൊടുത്ത ശേഷം ഹാള്‍ ടിക്കറ്റ് വന്നെന്നും ശശികുമാരന്‍ തമ്പി വീഡിയോ കാള്‍ വഴിയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്നും പരാതിക്കാരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി കോഫീ ഹൗസില്‍ ജോലി ചെയ്യുന്ന ബന്ധു വഴിയാണ് കോഫീ ഹൗസ് ജീവനക്കാരനും തൊഴിലാളി യൂണിയന്‍ നേതാവുമായ അനില്‍ മണക്കാടിനെ സമീപിക്കുന്നത്. ടൈറ്റാനിയത്തില്‍ അപേക്ഷിച്ചാല്‍ മാത്രം പോരാ പണം കൊടുത്താല്‍ മാത്രമേ ജോലി കിട്ടൂ എന്ന് വിശ്വസിപ്പിച്ച മണക്കാട് അനില്‍ ഉദ്യോഗാര്‍ത്ഥിയെയും കൂട്ടി ദിവ്യ നായരുടെയ ജേക്കബ് ജംഗ്ഷനിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു. രണ്ടുതവണയായി പത്ത് ലക്ഷം രൂപ അനില്‍ മണക്കാടിന്‍റെ സാന്നിധ്യത്തില്‍ ദിവ്യ നായര്‍ക്ക് പണമായി നേരിട്ട് കൈമാറി. പണം കൈമാറി അധികം വൈകാതെ ഹാള്‍ ടിക്കറ്റ് വന്നോ എന്ന് ദിവ്യ നായര്‍ അന്വേഷിച്ച് കൊണ്ടേയിരുന്നു. ഹാള്‍ ടിക്കറ്റ് കിട്ടി. എന്നാൽ പണം കൊടുത്തത് കൊടുത്തത് കൊണ്ട് പരീക്ഷ എഴുതേണ്ടെന്നും ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്നും ദിവ്യ പറഞ്ഞു. 

കൊവിഡ് സമയമായതിനാല്‍ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ശ്യാംലാലിന്‍ററെ ഫോണിലൂടെ വീഡിയോ കാള്‍ വഴി ഇന്‍റര്‍വ്യൂ ചെയ്തു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പണം നഷ്ടമായെന്ന് ബോധ്യമാവുകയായിരുന്നു. കോഫീ ഹൗസില്‍ അനില്‍ വഴി നിരവധി പേരാണ് തട്ടിപ്പിനിരയായത്. കോഫീ ഹൗസില്‍ തന്നെ ഒന്നിച്ച് ജോലി ചെയ്യുന്ന വേറെയും തൊഴിലാളികളെ അനില്‍ മണക്കാട് തട്ടിപ്പിനിരയാക്കിയതിന്‍റെ തെളിവുകളും ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. 

ഫോണില്‍ ആരോടും സംസാരിക്കാതെ നേരിട്ടായിരുന്നു അനില്‍ മണക്കാടിന്‍റെ ഇടപാടുകളെല്ലാം. ദിവ്യാ നായരെ പണവും കൊണ്ട് കാണാന്‍ പോകുന്നവരുടെയെല്ലാം കൂടെ അനിലും ഉണ്ടായിരുന്നു. തൊഴിലാളി നേതാവുകൂടിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കേസില്‍ പ്രതിയാകുന്നതോടെ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിന് ഗൗരവം കൂടുകയാണ്. വെബ്സൈറ്റ് വഴി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്ക് പണം കൊടുത്തതിന് പിന്നാലെ ടൈറ്റാനിയത്തില്‍ നിന്ന് ഹാള്‍ടിക്കറ്റും കിട്ടിയതും തട്ടിപ്പിന്‍റെ ഗൗരവം കൂട്ടുന്നു.

Follow Us:
Download App:
  • android
  • ios