കെ എം ചന്ദ്രശേഖര്‍ സമിതി തയ്യാറാക്കിയ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക സ്ഥിതി, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങളും ധവളപത്രത്തിൽ ഉണ്ടാകും.
08:23 AM (IST) Jun 04
ഏഴ് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പൊലീസ്. കോടതി ഉത്തരവ് പഠിച്ച് തുടര്‍ നടപടികളെടുക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു.
08:03 AM (IST) Jun 04
കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ അവതരിപ്പിച്ച ധവളപത്രങ്ങളുടെ ചരിത്രം ഇതാണ്.
07:16 AM (IST) Jun 04
ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു.
06:54 AM (IST) Jun 04
കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം നേതാവ്. പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബുവിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ഇപ്പോഴും തുടരുന്നു
06:27 AM (IST) Jun 04
കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്.
06:13 AM (IST) Jun 04
ഇടുക്കി പാമ്പനാറിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞുവീണു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടെ കെട്ടിടമാണിത്.
05:59 AM (IST) Jun 04
ഇറാൻ യുദ്ധത്തിനിടെ ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിർദേശം
05:42 AM (IST) Jun 04
പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം. സിപിഐയുടെ നിർണായക സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി.
05:41 AM (IST) Jun 04
കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര, നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നിവയിൽ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച നിയമസഭയിൽ തുടരുകയാണ്, ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ആരോപണങ്ങളും സഭയിൽ ഉയർന്നു.
05:41 AM (IST) Jun 04
കെ എം ചന്ദ്രശേഖര്‍ സമിതി തയ്യാറാക്കിയ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക സ്ഥിതി, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ എന്നിവ റിപ്പോർട്ടിൽ വിശദീകരിക്കും. സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിർദ്ദേശങ്ങളും ധവളപത്രത്തിൽ ഉണ്ടാകും.