ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു.

ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ. വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു. വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്നാണ് മറ്റു ബന്ധുക്കളും ഇവിടെയൊക്കെ എത്തിയത്.

സൗത്ത് ദില്ലിയിലെ മാളവ്യ ന​ഗറിലുള്ള ഹോട്ടലാണ് അ​ഗ്നിക്കിരയായത്. ബുധനാഴ്ച രാവിലെ ആണ് സംഭവം. മരണപ്പെട്ടവരിൽ 18 പേർ വിദേശ പൗരന്മാരാണ്. ആഫ്രിക്കൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ പൗരന്മാരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്. ഒറ്റനില മാത്രമായിരുന്ന കെട്ടിടത്തിൽ കൂടുതൽ നിലകൾ പണിതെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ല. ആറ് മുറികൾക്ക് മാത്രം അനുമതി ഉള്ളന്നിരിക്കെ, 24 മുറികളാണ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്നത്. മാളവ്യ ന​ഗറിലെ ദ പ്രസ് എൻക്ലേവ് റോഡിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. ഇതടക്കം നിരവധി ഹോട്ടലുകളും ​ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാർ. ഇതിൽ വിദേശികളും സ്വദേശികളും ഉൾപ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം.