LIVE NOW
Published : Mar 05, 2026, 05:36 AM ISTUpdated : Mar 05, 2026, 11:58 AM IST

Malayalam News Live: `ഞങ്ങൾ ആ​ഗ്രഹിച്ചതല്ല ഇത്', വിമത കൺവെൻഷനല്ല‌, വിപ്ലവകാരികളുടെ കൺവെൻഷനെന്ന് പി കെ ശശി; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

Summary

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. ജി സുധാകരന്റെ നിലപാടുകളും ചർച്ചയാകും.

 

11:58 AM (IST) Mar 05

`ഞങ്ങൾ ആ​ഗ്രഹിച്ചതല്ല ഇത്', വിമത കൺവെൻഷനല്ല‌, വിപ്ലവകാരികളുടെ കൺവെൻഷനെന്ന് പി കെ ശശി; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം

സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി പി കെ ശശി. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Full Story

11:22 AM (IST) Mar 05

പാലക്കാട് സിപിഎം വിമത കൺവെൻഷനിലേക്ക് പികെ ശശിയുടെ മാസ് എൻട്രി; മുദ്രാവാക്യം വിളികളോടെ സ്വീകരണം, പാർട്ടിക്ക് തിരിച്ചടി

കൺവെൻഷനിലേക്ക് മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. പാർട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

Read Full Story

10:57 AM (IST) Mar 05

ജി സുധാകരനുമായി ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് കെസി വേണു​ഗോപാൽ; 'സുധാകരൻ തീരുമാനം എടുക്കട്ടെ'

സുധാകരൻ തീരുമാനം എടുക്കട്ടെയെന്നും അപ്പോൾ തീരുമാനം പറയാമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണു​ഗോപാൽ.

Read Full Story

10:30 AM (IST) Mar 05

ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; 'ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം, മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട'

സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി. അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ടെന്നും എംഎ ബേബി

Read Full Story

10:04 AM (IST) Mar 05

ജസീല ആത്മഹത്യ ചെയ്ത സംഭവം; തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും‌

ആരോപണ വിധേയരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പൊലീസ് തയ്യാറായിട്ടില്ലെന്നും തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ ആരോപിച്ചു.

Read Full Story

09:28 AM (IST) Mar 05

'കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചത്?' വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ്

സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും ബഹളം വയ്ക്കുന്നുവെന്നും എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണെന്നും ജോയ് തോമസ് പറഞ്ഞു. അതിൻ്റെ പാപഭാരം മുഴുവൻ കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചു.

Read Full Story

08:58 AM (IST) Mar 05

ഗൾഫ് പ്രതിസന്ധി - കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി നിലച്ചു. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. ഗൾഫ് മേഖലയിലേക്കാണ് പ്രധാനമായും പഴം, പച്ചക്കറി വിഭവങ്ങൾ കയറ്റുമതി ചെയ്തിരുന്നത്.

Read Full Story

08:43 AM (IST) Mar 05

അമിത വേ​ഗതയിലെത്തിയ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

Read Full Story

08:20 AM (IST) Mar 05

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു; അന്വേഷണത്തിന് പ്രത്യേക സംഘം, നാലുപേർ ഒളിവിൽ

കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയാണ് ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Read Full Story

08:02 AM (IST) Mar 05

മെമ്പർഷിപ്പ് പുതുക്കണം; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ, അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി സുധാകരൻ

ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. എംവി ​ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

Read Full Story

07:22 AM (IST) Mar 05

പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക - ഇസ്രയേൽ സഖ്യം; ലക്ഷ്യം മിസൈൽ ശേഷി ഇല്ലാതാക്കൽ, ഗൾഫ് മേഖലയിൽ ഡ്രോൺ ആക്രമണം തുടരുന്നു

ഇറാനിൽ പുതിയ ആക്രമണ പരമ്പര തുടങ്ങി അമേരിക്ക - ഇസ്രയേൽ സഖ്യം. മിസൈൽ ശേഷി ഇല്ലാതാക്കലാണ് ലക്ഷ്യം. ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്നു.

Read Full Story

06:29 AM (IST) Mar 05

ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്  ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കണക്കുകളും അനുബന്ധ രേഖകളും ഹാജരാക്കണമെന്നാണ് കോടതി നിർദേശം.

Read Full Story

06:19 AM (IST) Mar 05

യുഎസ് ടോർപ്പിഡോ ആക്രമണം - ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെത്തി, 32 പേരെ രക്ഷപ്പെടുത്തി ലങ്കൻ നാവികസേന

ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെത്തി. 32 പേരെ ലങ്കൻ നാവികസേന രക്ഷിച്ചു.

Read Full Story

05:59 AM (IST) Mar 05

ഇനി പരീക്ഷാ ചൂട്, സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; 3,031 പരീക്ഷാകേന്ദ്രങ്ങൾ സജ്ജം

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. പരീക്ഷ എഴുതുന്നത് 13 ലക്ഷത്തിലധികം വിദ്യാർഥികൾ. 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജം

Read Full Story

05:47 AM (IST) Mar 05

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും; നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചർച്ച നടത്തും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും.

Read Full Story

05:36 AM (IST) Mar 05

നിർണായക സിപിഎം സംസ്ഥാന സമിതി യോ​ഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകൾ ചർച്ചയാകും, സ്ഥാനാർത്ഥി നിർണയ ചർച്ചകളും ന‌ടക്കും

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. ജി സുധാകരന്റെ നിലപാടുകളും ചർച്ചയാകും.

 

Read Full Story

More Trending News