നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

11:57 PM (IST) Jul 06
റോഡിലൂടെ കടന്നുപോയ പ്രതികളെ സലൂണിൽ ഇരുന്ന യുവാക്കൾ നോക്കി എന്നു പറഞ്ഞായിരുന്നു അതിക്രൂരമായ മർദനം.
11:40 PM (IST) Jul 06
ഭീകരർക്ക് സുരക്ഷിത താവളം നൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി.
10:59 PM (IST) Jul 06
പഹൽഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
10:17 PM (IST) Jul 06
ദേഹാസ്വാസ്ഥ്യം ആനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
09:57 PM (IST) Jul 06
സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
09:40 PM (IST) Jul 06
ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരായ ഹർജിയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
09:29 PM (IST) Jul 06
എ വി ജയന്റെ പരസ്യ പ്രതികരണം പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്നതാണെന്നും നടപടി സംഘടനാവിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്നും ജില്ല കമ്മറ്റി കുറ്റപ്പെടുത്തി.
08:56 PM (IST) Jul 06
തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്.
07:21 PM (IST) Jul 06
പഹൽഗാം ആക്രമണം പ്രമേയത്തിൽ പരാമർശിക്കുന്നതിനെ ചൈന എതിർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചിരിക്കുന്നത്
07:04 PM (IST) Jul 06
കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
05:44 PM (IST) Jul 06
ഇടുക്കിയിലെ കുമളിക്കടുത്തുള്ള മന്നാക്കുടിയിൽ നിന്നും ആദിവാസികളിലൊരാളെ കാണാതായി അൻപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
04:54 PM (IST) Jul 06
സമയത്തെ ചൊല്ലിയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തർക്കം ആരംഭിച്ചത്.
02:46 PM (IST) Jul 06
12:51 PM (IST) Jul 06
കണ്ണൂർ, കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷനായി ജ്യോതി എത്തിയത്. ഇവിടെ നിന്നെല്ലാം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു
12:34 PM (IST) Jul 06
റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
12:11 PM (IST) Jul 06
പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു
10:54 AM (IST) Jul 06
കടം വാങ്ങി ഉപകരണം വാങ്ങിയ മത്തായിയുടെ തുടർചികിത്സ അവതാളത്തിലാണ്.
10:18 AM (IST) Jul 06
മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ നയാ പൈസ വാടക തന്നിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി.
09:45 AM (IST) Jul 06
ജിതിൻ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
08:18 AM (IST) Jul 06
ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്.
07:32 AM (IST) Jul 06
ബിന്ദുവിൻ്റെ ഭർത്താവിനോടും അമ്മയോടും മന്ത്രി സംസാരിച്ചു.
07:19 AM (IST) Jul 06
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
07:02 AM (IST) Jul 06
കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി നീതു സംസ്ഥാനതല മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കി. കൊച്ചിയിലായിരുന്നു മൊഴിയെടുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നഴ്സിംഗ് സര്‍വീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, എന്നിവരടങ്ങുന്ന സംഘത്തിന് മുന്നിലാണ് നീതു മൊഴി നല്‍കിയത്. നീതു ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ കോസ്മെറ്റിക് ഹോസ്പിറ്റലിലെ ഒരു ഡോക്ടറെയും കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു. തനിക്ക് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം നീതു എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ആവര്‍ത്തിച്ചു.
07:02 AM (IST) Jul 06
മന്ത്രി വീണാ ജോർജിനെതിരെ പാർട്ടിയിൽ നിന്ന് ഉയർന്ന പരസ്യ വിമർശനങ്ങൾ ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രിയെ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവും മുൻ സിഡബ്ല്യുസി അധ്യക്ഷനുമായ അഡ്വ എൻ രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം ജോൺസൺ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അതേസമയം, ജില്ലാ നേതാക്കളിൽ ഒരു വിഭാഗം മന്ത്രിക്കെതിരെ നേതൃയോഗത്തിൽ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.
07:01 AM (IST) Jul 06
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക് സർക്കാർ നിർദേശം. ഏഴ് ദിവസമാണ് അന്വേഷണം നടത്താൻ നൽകിയിരിക്കുന്ന സമയം. അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ കളക്ടർ ഫയർഫോഴ്സ്, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളോട് റിപ്പോർട്ട് തേടി. രക്ഷാപ്രവർത്തനം, കെട്ടിടത്തിന്‍റെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ, വാർഡുകളുടെ ചുമതലയുളള ജീവനക്കാർ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും.