സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വർധന. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയും കൂടി. ഇന്നത്തെ വർധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41രൂപയുമാണ് വില. രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി. അതേസമയം, സംസ്ഥാനത്തിന്റെ നികുതി കുറച്ചുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകുമോ എന്ന ചോദ്യം ബാക്കിയാണ്.

06:01 PM (IST) May 25
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉജ്ജ്വല വിജയം നേടി ഭരണം നിലനിർത്തി. ആകെയുള്ള 37 സീറ്റുകളിൽ 35 എണ്ണവും നേടിയപ്പോൾ ശിവ എസ് പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‍യുവിന് വൈസ് ചെയർപേഴ്സൺ സ്ഥാനം ഉൾപ്പെടെ രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്
05:27 PM (IST) May 25
ഇന്ധന വില വർധനവ് കേന്ദ്രത്തിന്‍റെ പകൽക്കൊള്ളയെന്ന് പിണറായി വിജയൻ. മുൻപ് സംസ്ഥാനം നികുതി കുറയ്ക്കാൻ സമരം ചെയ്ത യുഡിഎഫ് അധികാരത്തിലേറിയപ്പോൾ എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന നികുതി കുറയ്ക്കാൻ വെല്ലുവിളി
04:12 PM (IST) May 25
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടിയാണെന്നും പാർട്ടിയും മുന്നണിയും കാരണങ്ങൾ അതീവ ഗൗരവത്തോടെ വിലയിരുത്തുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വിശദമായ ചർച്ചകൾക്കായി ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു
04:00 PM (IST) May 25
അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി വർധിപ്പിച്ചതിൽ മധുവിൻ്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ, കേസിലെ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും അമ്മ മല്ലിയും സഹോദരി സരസുവും വ്യക്തമാക്കി
03:08 PM (IST) May 25
ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി വി ഡി സതീശൻ നിഷേധിച്ചു. 1000 രൂപയുടെ ടിക്കറ്റെടുത്താണ് താനും കൂടെയുള്ളവരും ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദം പ്രതീക്ഷിച്ചിരുന്നുവെന്നും ഇനി ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും അദ്ദേഹം പരിഹസിച്ചു
02:19 PM (IST) May 25
തെരഞ്ഞെടുപ്പിന് ശേഷം തവണകളായി ഇന്ധനവില വർദ്ധിപ്പിച്ച് പ്രധാനമന്ത്രി മോദി ജനങ്ങളെ പോക്കറ്റടിക്കുകയാണെന്ന് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. 'വിലക്കയറ്റ മനുഷ്യൻ' എന്ന് മോദിയെ വിശേഷിപ്പിച്ച രാഹുൽ, രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വരാനിരിക്കുന്നു എന്നും മുന്നറിയിപ്പ് നൽകി
01:39 PM (IST) May 25
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ മുഖ്യമന്ത്രി വി ഡി സതീശൻ ന്യായീകരിച്ചു. ഇത് സ്വാഭാവിക ഭരണനടപടി മാത്രമാണെന്നും കേരളത്തിലെ സാഹചര്യം ബംഗാളിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു
01:08 PM (IST) May 25
സർക്കാർ ശുപാർശ അംഗീകരിച്ച് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി. 2026 മേയ് 25 നും ഓഗസ്റ്റ് 31 നും ഇടയിൽ കാലാവധി തീരുന്ന 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ തീരുമാനം മുപ്പതിനായിരത്തിലധികം ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാകും
12:57 PM (IST) May 25
ഏറെ വിവാദമായ കേസിൽ വ്യോമയാനവകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 3 വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ശബരിനാഥൻ ഉൾപ്പെടെ 4 പേരാണ് കേസിലെ പ്രതികൾ.
11:55 AM (IST) May 25
“അമ്മക്ക് ഉള്ളിൽ സംതിങ് ഫിഷി“എന്നാണ് നടൻ കൃഷ്ണ പ്രതികരിച്ചത്. അമ്മ നേതൃത്വം മാറണമെന്നും നേരത്തെ അമ്മയെ നയിച്ചവർ തിരിച്ചു വരണമെന്നും കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട്
11:20 AM (IST) May 25
സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ശുചിത്വം ഉറപ്പാക്കണമെന്നും മന്ത്രി
09:40 AM (IST) May 25
യുവതിയുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ കണ്ടെത്തി. ഇതെല്ലാം പുതിയ പാടുകളാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു
09:23 AM (IST) May 25
കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബിൻ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
08:23 AM (IST) May 25
സാങ്കേതികത്വം ഉന്നയിച്ച് ഗുണഭോക്താക്കളുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയില്ല. ലയങ്ങളിലുള്ളവരും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലുള്ളവരുമാണ് പട്ടികയിൽ ഇല്ലാത്തത്. മകൻ ഉൾപ്പെടെ 11പേർ മരിച്ച സാഹിറിന്റെ കുടുംബത്തെയും ഒഴിവാക്കിയിട്ടുണ്ട്.
07:36 AM (IST) May 25
അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
07:36 AM (IST) May 25
കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. പ്രായ-വരുമാന പരിധിയില്ലാതെ സൗജന്യ യാത്രയാണ് പരിഗണിക്കുന്നത്. ആലോചനയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിൽ മന്ത്രിമാർക്കുള്ള അതൃപ്തി കാബിനറ്റിൽ ചർച്ചയാകും. ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ യോഗത്തിൽ അതൃപ്തി അറിയിക്കാൻ സാധ്യതയുണ്ട്.
07:35 AM (IST) May 25
നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. ഡിജിപിക്കാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് കൈമാറുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് പ്രതികൾ.