“അമ്മക്ക് ഉള്ളിൽ സംതിങ് ഫിഷി“എന്നാണ് നടൻ കൃഷ്ണ പ്രതികരിച്ചത്. അമ്മ നേതൃത്വം മാറണമെന്നും നേരത്തെ അമ്മയെ നയിച്ചവർ തിരിച്ചു വരണമെന്നും കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട്
കൊച്ചി: താരസംഘടനയിലെ തർക്കത്തിൽ നേതൃത്വത്തിനെതിരെ തുറന്നടിച്ചു നടൻ കൃഷ്ണ. “അമ്മക്ക് ഉള്ളിൽ സംതിങ് ഫിഷി“എന്നാണ് കൃഷ്ണയുടെ പ്രതികരണം. അമ്മ നേതൃത്വം മാറണമെന്നും നേരത്തെ അമ്മയെ നയിച്ചവർ തിരിച്ചു വരണമെന്നും കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താരങ്ങളുടെ പരസ്യപ്രതികരണം താരസംഘടനയിലെ തർക്കം മുറുകുന്നതിന്റെ സൂചനയാണ്.

ഇത് കുട്ടിക്കളിയല്ല, അൻസിബയുടെ പരാതി ഗൗരവമുള്ളതാണ്. പ്രസിഡന്റിനും സെക്രട്ടറിക്കും ഇടയിൽ യോജിപ്പില്ല. കുറഞ്ഞത് വോട്ട് ചെയ്തവരോട് എങ്കിലും ഉത്തരവാദിത്തം കാണിക്കണം. രണ്ടു ദിവസമായി നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഉറപ്പാണ് അമ്മക്കുള്ളിൽ ‘സംതിങ് ഫിഷി’എന്നും കൃഷ്ണ പറഞ്ഞു.


