പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

11:29 PM (IST) Jul 24
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭർത്താവ് പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നേഘയുടെ ഭർത്താവ് പ്രദീപിനെതിരെയാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്.
10:23 PM (IST) Jul 24
ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
10:02 PM (IST) Jul 24
ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം
08:09 PM (IST) Jul 24
ചർച്ച നടത്തുന്നത് തന്നെ തെറ്റാണ്. സംസ്ഥാന സര്‍ക്കാർ നിലപാട് മാറ്റിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി അറിയിച്ചു.
08:03 PM (IST) Jul 24
കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
07:58 PM (IST) Jul 24
സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍
07:24 PM (IST) Jul 24
കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേർക്കാണ് കടിയേറ്റത്
07:05 PM (IST) Jul 24
മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
06:47 PM (IST) Jul 24
സീതയുടെ ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതാണ് എന്നാണ് നിഗമനം.
05:54 PM (IST) Jul 24
ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു.
05:31 PM (IST) Jul 24
മലപ്പുറം മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയെ പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
05:15 PM (IST) Jul 24
മകനും മരുമകൾക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു
05:09 PM (IST) Jul 24
കാസര്‍കോട് ജില്ലയിൽ ദേശീയപാതാ നിര്‍മ്മാണ ചുമതലയുള്ള മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ എംപിയുടെ പരാതി
04:56 PM (IST) Jul 24
കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതായി ആലത്തൂ൪ പൊലീസ് അറിയിച്ചു.
04:41 PM (IST) Jul 24
സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു
04:38 PM (IST) Jul 24
അജിത് കുമാറിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും ടപടിവേണമെന്നും ഡിജിപി.
04:16 PM (IST) Jul 24
ദില്ലിയിൽ മത നേതാക്കളുമായും മത പണ്ഡിതരുമായും ആർഎസ്എസ് മേധാവി കൂടിക്കാഴ്ച നടത്തി
03:56 PM (IST) Jul 24
പാർലമെന്റിൽ കെസി വേണുഗോപാലിൻ്റെ ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകുകയായിരുന്നു
03:53 PM (IST) Jul 24
നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്
03:40 PM (IST) Jul 24
ബിഹാര്‍ വോട്ടര്‍ പട്ടിക വിഷയവും ജഗ്‌ദീപ് ധൻകറിൻ്റെ രാജിയും ഉന്നയിച്ച് ഇന്നും പാര്‍ലമെൻ്റിൽ പ്രതിഷേധം
03:28 PM (IST) Jul 24
രാവിലെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയെന്നും, ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണനിലയിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു.
02:58 PM (IST) Jul 24
തൃശ്ശൂരിൽ മധ്യവയസ്‌കനെ വീടിനുള്ളിലെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
02:57 PM (IST) Jul 24
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും
02:25 PM (IST) Jul 24
ഇതോടെ ഇന്ന് മംഗളൂരുവിലെത്താനിരുന്ന അന്വേഷണസംഘത്തിന്‍റെ യാത്ര മാറ്റി.
02:23 PM (IST) Jul 24
കമൽരാജിന്റെ അമ്മയാണ് പ്രശ്നത്തിന് കാരണമെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്.
02:22 PM (IST) Jul 24
വിഎസ് അച്യുതാനന്ദൻ്റെ മരണവുമായി ബന്ധപ്പെട്ട് പൊതുഅവധി ദിവസം ജോലി ചെയ്യിപ്പിച്ചതിൽ പരാതിയുമായി സിഐടിയു
02:14 PM (IST) Jul 24
ഗുരുതരമായി പരിക്കേറ്റ സഹോദരൻ പ്രസാദ് തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
02:12 PM (IST) Jul 24
വിഎസ് അച്യുതാനന്ദൻ്റെ സംസ്‌കാരത്തിന് പിന്നാലെ അച്ഛനെ സ്നേഹിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മകൻ
02:05 PM (IST) Jul 24
ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മ൪ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു.
01:58 PM (IST) Jul 24
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
01:53 PM (IST) Jul 24
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശിക്കെതിരെ കേസ്.
01:20 PM (IST) Jul 24
പ്രേക്ഷകരുടെ എറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്നു തന്നെ ഉത്തരം നൽകുകയാണ് പ്രേക്ഷകർ.
01:01 PM (IST) Jul 24
കൊച്ചിയിലെ ഡാർക്ക് നെറ്റ് ലഹരി ഇടപാട് കേസിൽ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് എൻസിബി.
12:35 PM (IST) Jul 24
നേഖയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു.
12:29 PM (IST) Jul 24
3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ
12:06 PM (IST) Jul 24
മലപ്പുറം തിരുവാലിയിൽ ആധാർ അടക്കമുള്ള തപാൽ ഉരുപ്പടികൾ തോട്ടിൽ ഒലിച്ചു വന്ന നിലയിൽ കണ്ടെത്തി
11:53 AM (IST) Jul 24
പ്രതികളെ വീണ്ടും ജയിലിലാക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം.
11:48 AM (IST) Jul 24
നിലവിൽ മത്സരിക്കാൻ നോമിനേഷൻ കൊടുത്തിട്ടില്ല. അക്കാര്യത്തെ കുറിച്ച് പിന്നീട് പറയും.
11:30 AM (IST) Jul 24
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബു രാജിനൊപ്പം ജോയ് മാത്യു മത്സരിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
11:28 AM (IST) Jul 24
മുമ്പൊന്നുമില്ലാത്ത രീതിയിൽ ഒന്നിലധികം പ്രൈമറി നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി ആരോഗ്യവകുപ്പ് കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.