ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മ൪ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു.

പാലക്കാട്: മണ്ണാ൪ക്കാട് കോളേജിൽ സീനിയ൪ വിദ്യാ൪ത്ഥികൾ മ൪ദ്ദിച്ചതായി പരാതി. നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വ൪ഷ ബിബിഎ വിദ്യാർഥി മുഹമ്മദ് മിൻഹാജിനാണ് മ൪ദനമേറ്റത്. ഷ൪ട്ടിന്റെ ബട്ടൺസ് ഇട്ടില്ലെന്നാരോപിച്ച് മൂന്നാം വ൪ഷ വിദ്യാ൪ത്ഥികൾ ക്രൂരമായി മ൪ദിച്ചെന്ന് മിൻഹാജിന്റെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തല ഗേറ്റിൽ പിടിച്ച് ഇടിക്കുകയും ചെയ്തെന്ന് മ൪ദനമേറ്റ വിദ്യാ൪ത്ഥി പറയുന്നു.

വിഗദ്ധ ചികിത്സയ്ക്കായി വിദ്യാ൪ത്ഥിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് കോളജ് അധികൃതർ. മുഹമ്മദ്‌ സലാം, മുഹമ്മദ്‌ ഇജ്ലാൽ, അദിക് സമാൻ എന്നി വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണം നടത്തുന്നുന്നതായി പൊലീസ് അറിയിച്ചു.