തൃശ്ശൂരിൽ മധ്യവയസ്‌കനെ വീടിനുള്ളിലെ കട്ടിലിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പാഞ്ഞളിൽ മധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാഞ്ഞാൽ മൃദുൽ ഭവനിൽ മുരളീധരനാണ് മരിച്ചത്. 60 വയസായിരുന്നു പ്രായം. മുറിക്കുള്ളിൽ കട്ടിലിൻ്റെ അടിയിലായാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഇദ്ദേഹത്തിൻ്റെ മക്കൾ വിദേശത്താണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിൽ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം തൂങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതായി ആലത്തൂ൪ പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മരിച്ച യുവതിയുടെ ഭ൪ത്താവ് ആലത്തൂ൪ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
