നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്

കോഴിക്കോട്: പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. നിലവിൽ അഴുകി തുടങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)