കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം ഇന്ന് ചേരും. കെഎപി നാലാം ബറ്റാലിയന്‍റെ ആസ്ഥാനമായ കണ്ണൂരിലെ ധർമ്മശാലയിൽ വൈകീട്ട് നാല് മണിക്കാണ് യോഗം. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്‍റ് യു. പ്രേമന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണൂർ എസിപി എം.പി. ആസാദ്, റെയിൽവേ സിഐ ജി.എസ്. സജി എന്നിവരുൾപ്പെടെ 8 പേരാണ് സംഘത്തിലുള്ളത്.

08:59 AM (IST) Sep 05
മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ ഒരാളെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു
08:30 AM (IST) Sep 05
ചിറയിൻ കീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.
08:02 AM (IST) Sep 05
വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി മർദിക്കുകയും പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തതായി പരാതി
07:57 AM (IST) Sep 05
ഇന്നലെ എസ്ഐടി ആദ്യ യോഗം ചേന്നിരുന്നു. അഞ്ചു ഉദ്യോഗസ്ഥരിൽ എഡിജിപി പി.വിജയൻ, ഐജി സതീഷ് ബിനോ എന്നിവരാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഓണ്‍ ലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ഫയലുകള്‍ ലഭിച്ച ശേഷം എസ്ഐടി വീണ്ടും യോഗം ചേർന്ന് കാര്യങ്ങള്‍ വിലയിരുത്തും.
07:40 AM (IST) Sep 05
വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ
07:19 AM (IST) Sep 05
ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ കെയർ കൂടുതൽ ഊർജ്ജിതമാക്കും.