ശബരിമല സ്വര്‍ണ കവര്‍ച്ചയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുക്കാനാണ് നീക്കം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് സൂചന. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും, ബെംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ് ഐ ടി അന്വേഷണം വ്യാപിപ്പിക്കും. ഇതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പ പാളികള്‍ അമിക്കസ്ക്യൂറി ഇന്ന് പരിശോധിക്കും. സ്ട്രോങ്ങ് റൂം പരിശോധന ഇന്നും തുടരും.

10:25 PM (IST) Oct 12
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.
09:20 PM (IST) Oct 12
ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിൽ മകനെ തലക്കടിച്ച് പരിക്കേൽപ്പിച്ച അച്ഛൻ വിനയാനന്ദിനെ അറസ്റ്റ് ചെയ്തു. വഞ്ചിയൂർ പൊലിസാണ് പിടികൂടിയത്.
08:10 PM (IST) Oct 12
മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു.
07:47 PM (IST) Oct 12
ദീപാവലി പ്രമാണിച്ച് ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക.
07:12 PM (IST) Oct 12
പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററില്‍ തുടരുകയാണ്.
05:48 PM (IST) Oct 12
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്.
05:21 PM (IST) Oct 12
യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീർ വാതകമല്ലെന്നും യുഡിഎഫ് പ്രവർത്തകർ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു.
04:51 PM (IST) Oct 12
പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
02:34 PM (IST) Oct 12
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (12/10/2025) മുതൽ 16/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
12:43 PM (IST) Oct 12
തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്തുവെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
12:39 PM (IST) Oct 12
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സത്യം പുറത്തുവരണമെന്നും എളവള്ളി നന്ദൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12:25 PM (IST) Oct 12
ചേലമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വിവരിച്ച് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തത്
11:34 AM (IST) Oct 12
കലുങ്ക് ചര്‍ച്ചകള്‍ക്കെതിരായ വിമര്‍ശനങ്ങളിൽ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്ര മന്ത്രിയാക്കിയാൽ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു.
10:59 AM (IST) Oct 12
കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് കമ്പനിയിൽ നിന്ന് പോറ്റിക്കായി സ്വർണം ഏറ്റുവാങ്ങിയ കൽപേഷിനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് എസ് ഐ ടി
10:48 AM (IST) Oct 12
ശബരിമല സ്വര്‍ണ കൊള്ള കേസിൽ അന്വേഷണവുമായി ഇഡിയും. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ഇതിനിടെ, ദേവസ്വം വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും പുറത്തുവന്നു. ദേവസ്വത്തിനെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ട്.
10:16 AM (IST) Oct 12
മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ്. 14കാരിയുടെ വിവാഹ നിശ്ചയം നടത്തിയ സംഭവത്തിൽ വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്.
09:44 AM (IST) Oct 12
ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത എഫ്ഐറിൽ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്ന് അന്നത്തെ പ്രസിഡന്‍റ് എ പത്മകുമാര്‍. അന്വേഷണത്തെ നേരിടുമെന്നും പത്മകുമാർ
08:49 AM (IST) Oct 12
ട്രംപ് മുന്നോട്ട് വച്ച് ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായി പരിശ്രമിച്ചവരാണ് മരണപ്പെട്ട 3 നയതന്ത്ര ഉദ്യോഗസ്ഥരെന്നും വലിയ വേദനയുണ്ടാക്കുന്ന സംഭവമെന്നും ഖത്തർ പ്രതികരിച്ചു
08:21 AM (IST) Oct 12
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിത സെൻട്രൽ ജയിൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മാറ്റി ഉത്തരവിറങ്ങി. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് അട്ടക്കുളങ്ങരയിലെ വനിതാ തടവുകാരെ മാറ്റും. തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് തീരുമാനം
07:56 AM (IST) Oct 12
ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്‍റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പൊലീസ് കേസ്.അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍
07:07 AM (IST) Oct 12
നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിൽ തട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നു. ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും അബിൻ വര്‍ക്കിയെ അധ്യക്ഷനമാക്കണമെന്ന ഉറച്ചനിലപാടിലാണ് രമേശ് ചെന്നിത്തല
06:48 AM (IST) Oct 12
ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. കസ്റ്റംസ് പിടിച്ചെടുത്ത മൂന്നു വാഹനങ്ങളിൽ ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാനാണ് അപേക്ഷ നൽകുന്നത്.
06:19 AM (IST) Oct 12
ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായി ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിലേക്ക്. ഈജിപ്തും ഇസ്രയേലും സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഇസ്രയേൽ പാർലമെന്‍റിൽ പ്രസംഗിക്കും. സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിലെത്തും.
06:01 AM (IST) Oct 12
ലൈഫ് മിഷൻ തട്ടിപ്പ് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതെന്ന് വിവരം. എന്നാൽ, വിവേക് ഹാജരാകാതിരിന്നിട്ടും ഇഡിയുടെ തുടർ നടപടി നിലച്ചതിലെ ദുരൂഹത തുടരുകയാണ്