തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടി. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്. സെന്തിൽകുമാർ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്. എയർപോർട്ട് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ മറ്റൊരാൾക്ക് വേണ്ടിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചതെന്ന് സെന്തിൽ മൊഴി നൽകിയിട്ടുണ്ട്.



