മലയാളം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് തിരിച്ചടി, എതിരില്ലാതെ ജയിച്ചത് റദ്ദാക്കി ഹൈക്കോടതി

Published : Jan 12, 2024, 03:18 PM ISTUpdated : Jan 12, 2024, 04:59 PM IST
മലയാളം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് തിരിച്ചടി, എതിരില്ലാതെ ജയിച്ചത് റദ്ദാക്കി ഹൈക്കോടതി

Synopsis

രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക  പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. 

കൊച്ചി: മലയാളം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. 

നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദ്ദേശ പത്രിക തള്ളാൻ അധികൃതർ പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ നാമനിർദ്ദേശപത്രികൾ സ്വീകരിച്ച് ഒരാഴ്ചയ്ക്കകം പുതിയ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാൻ സർവകലാശാലയ്ക്ക് കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. സർവകലാശാലയിലെ 9 ജനറൽ സീറ്റുകളിലും, 11 അസോസിയേഷൻ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ലീഗ് ജില്ലാ പ്രസി‍ഡന്റിനെ തടഞ്ഞു, മൈക്ക് പിടിച്ചുവാങ്ങി;യൂത്ത് ലീഗ് റാലി ആലുവയിലെ പ്രചാരണ കൺവെൻഷനിൽ വാക്കേറ്റം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം