ലീഗ് ജില്ലാ പ്രസി‍ഡന്റിനെ തടഞ്ഞു, മൈക്ക് പിടിച്ചുവാങ്ങി;യൂത്ത് ലീഗ് റാലി ആലുവയിലെ പ്രചാരണ കൺവെൻഷനിൽ വാക്കേറ്റം

Published : Jan 12, 2024, 03:03 PM IST
ലീഗ് ജില്ലാ പ്രസി‍ഡന്റിനെ തടഞ്ഞു, മൈക്ക് പിടിച്ചുവാങ്ങി;യൂത്ത് ലീഗ് റാലി ആലുവയിലെ പ്രചാരണ കൺവെൻഷനിൽ വാക്കേറ്റം

Synopsis

സംഘടനാ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. അതിൻ്റെ ​ഗുണം യൂത്ത് ലീ​ഗിനും ലഭിച്ചിട്ടുണ്ട്. മലബാറിലെ ജില്ലകളോട് കിടപിടിക്കുന്ന രീതിയിലാണ് എറണാംകുളം ജില്ലയിലെ പ്രവർത്തനം. സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരോട് വളരെ ഖേദത്തോടെയാണ് സംസാരിക്കുന്നതെന്നും ലീഗ് ജില്ലാ പ്രസി‍ഡന്റ് പറഞ്ഞു. 

കൊച്ചി: യൂത്ത് ലീഗ് റാലിയുടെ ആലുവയിലെ പ്രചാരണ കൺവൻഷൻ യോഗത്തിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റം. മുസ്ലീം ലീഗ് ജില്ലാ പ്രസി‍ഡന്റ് ഹംസ പറക്കാട്ട് സംസാരിക്കുന്നതിനിടെയാണ് പ്രസംഗം തടയാൻ ഒരു വിഭാഗം ശ്രമിച്ചത്. തുടർന്ന് കൺവെൻഷൻ നിർത്തിവെക്കുകയായിരുന്നു. ലീഗിലെ ജില്ലയിലെ വിഭാഗീയതയാണ് വാക്കേറ്റത്തിലെത്തിയത്. 

സംഘടനാ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. അതിൻ്റെ ​ഗുണം യൂത്ത് ലീ​ഗിനും ലഭിച്ചിട്ടുണ്ട്. മലബാറിലെ ജില്ലകളോട് കിടപിടിക്കുന്ന രീതിയിലാണ് എറണാംകുളം ജില്ലയിലെ പ്രവർത്തനം. സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരോട് വളരെ ഖേദത്തോടെയാണ് സംസാരിക്കുന്നതെന്നും ലീഗ് ജില്ലാ പ്രസി‍ഡന്റ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരാഴ്ച്ചയായി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തന്റെ വീട്ടിലേക്ക് വന്നാൽ തെളിവ് സഹിതം ബോധ്യപ്പെടുത്തി തരാമെന്ന പ്രസിഡൻ്റിന്റെ പരാമർശമാണ് തർക്കത്തിന് കാരണമായത്. ഇതോടെ വേദിയിൽ നിന്നും സദസ്സിൽ നിന്നും പ്രവർത്തകർ ബഹളം വെച്ച് മൈക്ക് നിർത്തി, പിടിച്ചു വാങ്ങുകയായിരുന്നു. വാക്കേറ്റം തുടർന്നതോടെ  കൺവെൻഷൻ നിർത്തിവെക്കുകയായിരുന്നു. 

75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കി; കൊലപാതകക്കേസിൽ പ്രതിയാക്കി, എസിപിക്കെതിരെ കേസെടുത്ത് കോടതി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്