ദില്ലിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിയെ കാണാനില്ല

Published : Jul 08, 2026, 04:38 PM IST
Afiya

Synopsis

പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു.

ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ഇന്നലെ രാത്രി 11:30 യോടെ ഓഖ്‌ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽ വെച്ചാണ് പോയതെന്നും പൊലീസ് പറയുന്നു. പി.ജിയിലായിരുന്നു ഇവരുടെ താമസം. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പറയുന്നു. പ്രശ്നങ്ങള്‍ എന്തെങ്കിലും ഉള്ളതായി പറഞ്ഞിരുന്നില്ലെന്ന് വീട്ടുകാരും, സഹപാഠികളും അറിയിച്ചു. എന്നാല്‍ ക്ലാസില്‍ കൃത്യമായി എത്താറില്ലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർക്കാർ വിശദീകരണം നൽകണം'; വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ ഹൈക്കോടതി
കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു