
കൊല്ലം: കൊല്ലം നഗരത്തിൽ വേദനസംഹാരി ഗുളികകൾ ലഹരിക്കായി കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മുണ്ടക്കൽ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന ഗുളിക അടക്കം പിടിച്ചെടുത്തു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതി കച്ചവടം നടത്തിയിരുന്നത്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് വിൽപ്പനയ്ക്കായി ഗുളികകൾ എത്തിച്ചിരുന്നത്. സമൂഹ മാധ്യമം വഴി കച്ചവടം ഉറപ്പിച്ചായിരുന്നു വിൽപന.
Also Read: ലഹരി ഉപയോഗിച്ച് ബഹളം വെച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam