ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : May 01, 2024, 08:09 PM IST
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോട്ടയം: വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ഇന്ന്  വൈകീട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. 

തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്.

Also Read:- ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം