Asianet News MalayalamAsianet News Malayalam

ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു

ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു

drug addicted man who attacked others died at hospital
Author
First Published Apr 29, 2024, 8:00 AM IST | Last Updated Apr 29, 2024, 8:00 AM IST

മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. 

ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.

Also Read:- ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios