ആരും കണ്ടില്ല, അമ്മയ്ക്കരികെ ഉറങ്ങിയ കുഞ്ഞിന്‍റെ സ്വർണമാല പൊട്ടിച്ച് കടന്നു; സിസിടിവി അരിച്ചുപെറുക്കി 24കാരനെ പൊക്കി

Published : Jul 18, 2025, 07:16 PM IST
baby's gold chain snatched

Synopsis

വീടിനുള്ളിലേക്ക് കയറിയ പ്രതി അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ ഏഴ് ഗ്രാമോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെട്ടു.

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ സ്വർണമാല വീട്ടിൽ കയറി മോഷ്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ. പൂന്തുറ മാണിക്കംവിളാകം സ്വദേശി സമ്മിൽ (24) നെയാണ് പൂന്തുറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

വീടിനുള്ളിലേക്ക് കയറിയ പ്രതി അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന കുട്ടിയുടെ ഏഴ് ഗ്രാമോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ഇവർ ഉറക്കമുണർന്നപ്പോഴാണ് കുഞ്ഞിന്റെ മാല നഷ്ടപ്പെട്ടതറിയുന്നത്. ഇതേ തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് ബീമാപള്ളി, മാണിക്യവിളാകം അടക്കമുള്ള മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വികളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. 

ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നയാളാണ് സമ്മിലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ മുൻപും സമാനമായ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ