പുതിയ പേരിലും വിലാസത്തിലും ജീവിതം, വിവാഹം, രണ്ട് കുട്ടികൾ; ചെറിയ കാലയളവല്ല, 40 വർഷത്തെ ഒളിവ് ജീവിതം, ഒടുവിൽ പിടിവീണു

Published : Jul 06, 2026, 02:00 AM IST
man held 40 years after killing brother in law in kollam

Synopsis

കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം: കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയിൽ. പടിഞ്ഞാറ്റിൻകര സ്വദേശി മോഹനൻപിള്ളയാണ് അറസ്റ്റിലായത്. കോട്ടയത്ത് മറ്റൊരു പേരിലും വിലാസത്തിലും വിവാഹം കഴിച്ച് കുടുംബമായി ഒളിവിൽ കഴിയുന്നതിനിടെയൊണ് അറസ്റ്റ്. 1987 ജനുവരി 11 ന് മദ്യപിച്ച് വീട്ടിൽ എത്തി ബഹളം വെച്ച സഹോദരി ദർത്താവായ ചന്ദ്രശേഖരൻ പിളളയെ മോഹനൻ പിള്ള വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ 25 കാരനായ പ്രതിയെ എത്ര തിരഞ്ഞിട്ടും പൊലീസിന് കണ്ടെത്താനായില്ല. ഒടുവിൽ കൊലയാളി പിടിയിലായി. ചെറിയ കാലയളവല്ല. 40 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്. ഒളിവിൽ പോയ പ്രതി ആദ്യം എത്തിയത് വേളാങ്കണ്ണിയിൽ ആയിരന്നു. പിന്നീട് കോട്ടയം ജില്ലയിലെ കല്ലറയെ ഒളിത്താവളമാക്കി.

ഒരു തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. രാജൻ എന്ന പുതിയ പേരിലും വിലാസത്തിലുമായിരുന്നു ജീവിതം. അതിനിടെ വിവാഹവും കഴിച്ചു. ഇപ്പോൾ 35 ഉം 37 ഉം വയസ്സുള്ള മക്കളുണ്ട്. അസുഖ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ പോയ പ്രതി ഒരു വെളിയം സ്വദേശിയെ കണ്ടു. നാട്ടിലെ വിവരങ്ങൾ തിരക്കി. ഇക്കാര്യം പൊലീസിൻറെ ചെവിയിൽ എത്തി. തുടർന്നാണ് പൂയപ്പള്ളി പൊലീസ് കോട്ടയത്ത് വല വിരിച്ചത്. സമൂഹ മാധ്യമങ്ങളെയും വിശ്വസ്തരായ ചില വ്യക്തികളെയും പൊലീസ് അന്വേഷണത്തിനായി പ്രയോജനപ്പെടുത്തി. ഒടുവിൽ പ്രതിയെ കണ്ടെത്തി. വീടിനടുത്തുള്ള കള്ള് ഷാപ്പിൽ ജോലി ചെയ്തു വരികയായിരുന്നു മോഹനൻ പിള്ള. അറസ്റ്റ് ചെയ്ത പ്രതിയെ ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞു. പിടികിട്ടാ പുള്ളിയായി എഴുതി തള്ളുമെന്ന് കരുതിയ പ്രതിയെ പിടികൂടിയത് കൊല്ലം റൂറൽ പൊലീസിന് പൊൻതൂവലാണ്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി, കൂടെ ഒരു യുവതിയും; അവസാനം പിന്തിരിപ്പിച്ചു
മാനസിക വെല്ലുവിളികൾ ഉണ്ടെന്ന് ബന്ധുക്കൾ, യൂട്യൂബർ ചെയ്തുകൂട്ടിയത് അതിക്രമം, കീഴടക്കാൻ പെപ്പർ സ്പ്രേ പ്രയോഗിച്ച് പൊലീസ്