രാത്രിയിൽ കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു, അഗ്നിരക്ഷാ ജീവനക്കാരന് പരിക്ക്

Published : Jun 09, 2025, 09:55 PM IST
Accident

Synopsis

റോഡിൽ വെളിച്ചം ഇല്ലാത്തതിനാൽ സമീപത്ത് നിന്നും പന്നി ചാടുന്നത് ശ്രദ്ധയിൽ പെട്ടില്ല. പെട്ടന്ന് ബൈക്ക് നിയന്ത്രണം നഷടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു

തിരുവനന്തപുരം: കാട്ടുപന്നി ബൈക്കിന് കുറുകേ ചാടി അഗ്നിരക്ഷാ ജീവനക്കാരന് പരിക്ക്. വിതുര ഫയർ സ്റ്റേഷനിലെ ജീവനക്കാരനായ വിനിലിനും സുഹൃത്ത് വിഷ്ണുവിനുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അപകടമുണ്ടായത്. രാത്രി പത്തുമണിയോടെ പാലോട് നിന്നും ബൈക്കിൽ ഭരതന്നൂരിലേക്ക് പോകുന്ന വഴി മൈലം മൂട് പാലത്തിനു സമീപം എത്തിയപ്പോഴാണ് കാട്ടുപന്നി റോഡിനു കുറുകെ ചാടിയത്.

റോഡിൽ വെളിച്ചം ഇല്ലാത്തതിനാൽ സമീപത്ത് നിന്നും പന്നി ചാടുന്നത് ശ്രദ്ധയിൽ പെട്ടില്ല. പെട്ടന്ന് ബൈക്ക് നിയന്ത്രണം നഷടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിന് പിന്നാലെ പന്നി സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. വിനിലിന് കൈകാലുകൾക്കും നെറ്റിക്കും പരിക്കുണ്ട്. സുഹൃത്തിനും ചെറിയ പരിക്കുകളുണ്ടായി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ
കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി