
ഇടുക്കി: ബഫര്‍ സോണ്‍ വിഷയത്തിലെ ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഹെല്‍പ് ഡെസ്ക് പോലൂം തുടങ്ങാനാവാത്ത അവസ്ഥയിലാണ് ഇടുക്കി മാങ്കുളം പഞ്ചായത്ത്. വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന മാങ്കുളം സര്‍ക്കാര്‍ പുറത്തുവിട്ട മാപ്പുകളിലോന്നും ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപെട്ട് പഞ്ചായത്ത് സര്‍ക്കാറിനെ സമീപിച്ചു.
ഇരവികുളം ദേശിയോദ്യാനത്തിന് ഒരു കിലോമീറ്റര്‍ വായുപരിധിയില്‍ വരുന്ന പഞ്ചായത്താണ് മാങ്കുളം പഞ്ചായത്ത്. മുമ്പൊക്കെ പരസ്ഥിതി ദുര്‍ബല മേഖലയുടെ പട്ടിക വരുമ്പോള്‍ കൂട്ടത്തില്‍ മാങ്കുളവും ഉണ്ടാകാറുണ്ട്. ഇതിനിനെതിരെ നാട്ടുകാര്‍ പലതവണ സമരം ചെയ്തതുമാണ്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ പുറത്തുവിട്ട മുന്ന് മാപ്പുകളിലും മൂന്നാറും കുട്ടമ്പുഴയും ഉണ്ടെങ്കിലും മാങ്കുളം മാത്രമില്ല. സാങ്കേതിക പ്രശ്നമാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കുടുങ്ങിയത് പ്രദേശവാസികളാണ്. മാപ്പില്‍ ഉള്‍പെടാത്തതിനാല്‍ ബഫര്‍ സോണ്‍ സര്‍വെക്കായി സര്‍ക്കാര്‍ സംഘമെത്തുന്നില്ല. അതിനാല്‍ നാട്ടുകാര്‍ക്കായി ഹെല്‍പ് ഡെസ്ക് രൂപീകരിച്ച് പരാതി സ്വീകരിക്കാനും പഞ്ചായത്തിന് പറ്റാത്ത അവസ്ഥയാണ്. ഇതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ഒരു പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും ദുരിതത്തിലായി.
2000 - ത്തിലാണ് പഞ്ചായത്ത് രൂപീകരിച്ചത്. അതിനുമുമ്പുള്ള മാപ്പ് ഉപയോഗിച്ച് സര്‍വെ നടത്തിയതാകാം നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എതായാലും പ്രതിസന്ധി പരിഹരിക്കണെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമതിതി സര്‍ക്കാറിനെ സമീപിച്ച് കഴിഞ്ഞു. പരാതി കേള്‍ക്കാതെ അവസാന ഘട്ടത്തില്‍ ബഫര്‍ സോണ‍് പട്ടികയില്‍ ഉള്‍പെടുത്തിയാല്‍ പ്രതിരോധിക്കാനാണ് മുഴുവന്‍ പാര്‍ട്ടികളുടെയും സംയിക്ത തീരുമാനം. അങ്ങനെയെങ്കില്‍ സര്‍ക്കാറിന് മറ്റൊരു പ്രതിഷേധത്തെ കൂടി നേരിടേണ്ടിവരുമെന്ന് നിശ്ചയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam