തടവുകാരുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം, ജയിൽശിക്ഷ കഴിഞ്ഞാൽ സ്വയം തൊഴിൽ കണ്ടെത്താൻ സഹായം; പുതുജീവിതത്തിന് പദ്ധതികൾ

Published : Jun 16, 2025, 07:58 AM IST
jail

Synopsis

കേരള സർക്കാർ കുറ്റവാളികളുടെയും മുൻ തടവുകാരുടെയും പുനരധിവാസത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. സ്വയംതൊഴിൽ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി ധനസഹായം നൽകുന്നതിനൊപ്പം മാനസികാരോഗ്യ പിന്തുണയും പുനരധിവാസവും ഉറപ്പാക്കുന്നു.

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുമായി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.

ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന വിചാരണ തടവുകാരുടെയും കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നവരുടെയും പുനരധിവാസം, ഗവ. അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്‍ററുകൾ മുഖേന നടപ്പാക്കുന്ന മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസം തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

സ്വയംതൊഴിൽ ധനസഹായം: മുൻ കുറ്റവാളികൾക്ക്/തടവുകാർക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാർ ധനസഹായം നൽകുന്നു. ഇത് അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്നു. ഈ ഇനത്തിൽ 4,65,000 രൂപ ചെലവഴിച്ചു.

വിദ്യാഭ്യാസ ധനസഹായം: തടവുകാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ ധനസഹായ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 6,27,000 രൂപ അനുവദിച്ചു. കൂടാതെ, അതിക്രമത്തിനിരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായമായി 73,000 രൂപയും നൽകി.

തടവുകാരുടെ പെൺമക്കൾക്ക് വിവാഹ ആവശ്യങ്ങൾക്കായി ധനസഹായം നൽകുന്ന പ്രത്യേക പദ്ധതിയും നിലവിലുണ്ട്. തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കാനായി 10,35,000 രൂപ നൽകി.

നേർവഴി പദ്ധതി: കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള സ്ഥാപനേതര സംവിധാനമെന്ന നിലയിൽ 'നേർവഴി' പദ്ധതി ആവിഷ്‌കരിച്ചു. ഇതിലൂടെ 2.02 കോടി രൂപ ചെലവഴിച്ചു. ഈ പദ്ധതി സാമൂഹിക പ്രതിരോധം ലക്ഷ്യമിട്ടുള്ള ഇടപെടലുകൾക്ക് ഊന്നൽ നൽകുന്നു.

മാനസികാരോഗ്യ പഠനം, പുനരധിവാസം: ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന വിചാരണ തടവുകാരുടെയും, കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരുന്നവരുടെയും പുനരധിവാസം ഉറപ്പാക്കുന്നു. സർക്കാർ അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്ററുകൾ വഴി മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നു. വനിതാ തടവുകാരുടെ മാനസികാരോഗ്യം സംബന്ധിച്ച് CSESS (Centre for Socio-Economic Studies) വഴി പഠനം ആരംഭിച്ചിട്ടുണ്ട്.

മിത്രം പദ്ധതി: സാമൂഹ്യ പ്രതിരോധത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന 'മിത്രം' പദ്ധതി, മുൻതടവുകാർ, പ്രൊബേഷണർമാർ, തടവുകാരുടെ ആശ്രിതർ, അതിക്രമത്തിന് ഇരയായവർ/അവരുടെ ആശ്രിതർ, യുവ കുറ്റാരോപിതർ എന്നിവർക്ക് തൊഴിൽ പരിശീലനം നൽകാനും ജോലി ഉറപ്പാക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പ്രാപ്തരാക്കാനും ധനസഹായം അനുവദിക്കുന്നു. ഈ പദ്ധതിക്കായി 38,000 രൂപ ചെലവഴിച്ചു.

തണലിടം പദ്ധതി: കുടുംബമോ ബന്ധുമിത്രാദികളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത പ്രൊബേഷണർമാർ, മുൻതടവുകാർ, കേസിൽ പെട്ട് താമസിക്കാൻ ഇടമില്ലാതെ വിചാരണ നേരിടുന്നവർ, ജയിലിൽ നിന്ന് വിവിധ അവധിയിൽ പുറത്തിറങ്ങുന്നവർ തുടങ്ങിയവർക്ക് ഇടക്കാല സംരക്ഷണ കേന്ദ്രമായി 'തണലിടം' എന്ന പേരിൽ പ്രൊബേഷൻ ഹോമുകൾ ആരംഭിച്ചു.

ഈ പദ്ധതികളിലൂടെ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ ശിക്ഷിച്ചു മാത്രം ഒതുക്കാതെ, അവരെ സമൂഹത്തിന് ഉപകാരപ്രദമായ വ്യക്തികളാക്കി മാറ്റാനും, പുതുജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം നൽകാനും വഴിയൊരുക്കുന്നു. കുറ്റകൃത്യനിരക്ക് കുറയ്ക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും ഇതേറെ സഹായകമാണെന്നാണ് സർക്കാർ കരുതുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ