പൊലീസ് സ്റ്റേഷനുകളിലെ പിആർഒ സംവിധാനം ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ്; 'പൊലീസിനോടുള്ള അകൽച്ച കൂട്ടും'

Published : Oct 30, 2026, 12:45 PM IST
pinarayi vijayan

Synopsis

പോലീസ് സ്റ്റേഷനുകളിൽ പിആർഒ സംവിധാനം ഒഴിവാക്കി സിറ്റിസൺ ഹെൽപ്പ് ഡെസ്ക് ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ജനസൗഹൃദ പോലീസിങ് എന്ന ആശയത്തിന് ഈ മാറ്റം വിഘാതമാകുമെന്നും മെക്കാനിക്കൽ കൗണ്ടർ സിസ്റ്റമായി മാറാൻ സാധ്യതയുള്ള ഈ നീക്കം സർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ നിലവിലിരുന്ന പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി 'സിറ്റിസൺ ഹെൽപ്പ് ഡെസ്ക്' ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തന്നെ ഈ മാറ്റം വിഘാതമാകും. പരാതിയും വിഷമവുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരന് ലഭിക്കേണ്ടത് അനുഭാവപൂർവ്വമായി ഇടപെടുന്ന മാനുഷികതയുള്ള കേൾവിക്കാരനെയാണ്.

എന്നാൽ പിആർഒയെ മാറ്റി പകരം കൊണ്ടുവരുന്ന ഹെൽപ്പ് ഡെസ്ക് ഒരു മെക്കാനിക്കൽ കൗണ്ടർ സിസ്റ്റമായി മാറാനാണ് സാധ്യത. ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാനും ആശ്വാസം നൽകാനും പ്രത്യേകമായി ഒരു ഉദ്യോഗസ്ഥൻ ഇല്ലാതാകുന്നത് ആളുകൾക്ക് പൊലീസിനോടുള്ള മാനസികമായ അകൽച്ച വർദ്ധിപ്പിക്കും. സൈബർ പരാതികൾ, വിവരാവകാശം, എഫ്ഐആർ പകർപ്പ്, വിവിധ അപേക്ഷകൾ തുടങ്ങി പന്ത്രണ്ടോളം വ്യത്യസ്ത കാര്യങ്ങളാണ് ഒരൊറ്റ ഹെൽപ്പ് ഡെസ്കിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടർ എൻട്രികളും ക്ലറിക്കൽ ജോലികളും ചെയ്യുന്ന തിരക്കിനിടയിൽ, സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കാനോ അവരെ സഹായിക്കാനോ അവിടുത്തെ ജീവനക്കാർക്ക് സാധിക്കാതെ വരും. ഇത് സാധാരണക്കാരെ സംബന്ധിച്ച് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും. പൊലീസിനെ ഭയമില്ലാതെ സമീപിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞിരുന്ന ഇടമാണ് നഷ്ടമാകുന്നത്. അതിനാൽ, സാധാരണക്കാരെ സ്വാഗതം ചെയ്യാനും കേൾക്കാനും മാത്രമായി നിലനിന്നിരുന്ന സംവിധാനം ഇല്ലാതാക്കി അതിനെ വെറുമൊരു ഔദ്യോഗിക കൗണ്ടറാക്കി മാറ്റുന്ന നീക്കത്തിലെ പ്രായോഗിക പ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. മനുഷ്യത്വപരമായ മുഖം നഷ്ടപ്പെടാതെ നോക്കുകയാണ് പൊലീസ് സംവിധാനത്തിൽ ഏറ്റവും പ്രധാനം. ഈ വിഷയം ഗൗരവമായി കണ്ട് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ വിചാരണ നവംബർ 9ന് പുനരാരംഭിക്കും; കേസിൽ 17 പ്രതികൾ
അക്രമ രാഷ്ട്രീയം ക്യാമ്പസിന് വേണ്ട, അതിശക്തമായ നടപടിയുണ്ടാകുമെന്ന് കാലിക്കറ്റ് വി സി