
അമേരിക്ക : ഒരിടവേളയ്ക്ക് ശേഷം ആ ശബ്ദം വീണ്ടും പൊതുവേദിയിൽ മുഴങ്ങി. മലയാളികളുടെ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്. അമേരിക്കൻ മലയാളികളുടെ ഓണാഘോഷത്തിലാണ്ഗാനഗന്ധർവ്വൻ പാട്ടും ചിന്തകളുമായി വീണ്ടുമെത്തിയത്. കാലത്തിന്റെ ദൂരങ്ങളോ ഇടവേളകളോ അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിന് ഒരു പോറലും ഏൽപ്പിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു പൊതുവേദിയിലേയ്ക്കുള്ള ഈ തിരിച്ചു വരവ്.
കൊവിഡ് കാലം മുതൽ അമേരിക്കയിലെ ഡാലസിൽ വിശ്രമജീവിതം നയിക്കുന്ന യേശുദാസ്, സമീപകാലത്തായി പൊതുവേദികളിൽ വളരെ അപൂർവമായേ എത്തിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ തിരിച്ചുവരവ് സംഗീതലോകത്തിനും പ്രവാസികൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമായി മാറി. ദൂരങ്ങളും ഇടവേളകളും അദ്ദേഹത്തിന്റെ നാദമാധുര്യത്തിന് ഒരു പോറലും ഏൽപ്പിച്ചിട്ടില്ലെന്ന് വിളിച്ചോതുന്നതായിരുന്നു ആ നിമിഷങ്ങൾ.
മികച്ച പ്രതികരണങ്ങളോടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മുന്നേറുന്നു; 'യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ' വീഡിയോ ഗാനം പുറത്ത്
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരേന വാഴുന്ന മാതൃകാസ്ഥാനം..." വീണ്ടും ഗന്ധർവ സ്വരത്തിൽ മുഴങ്ങിയപ്പോൾ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. രണ്ടു ഗാന ശകലങ്ങൾ ആലപിച്ച അദ്ദേഹം സംഗീതത്തിനപ്പുറം കേരളത്തിന്റെ സാംസ്കാരിക തനിമയെക്കുറിച്ചും സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും ഉള്ള ഗൗരവമേറിയ ചിന്തകളും പങ്കുവെച്ചു. കേരളത്തെ ലോകത്തിന് മുന്നിൽ എക്കാലവും ചേർത്തുനിർത്തിയിട്ടുള്ളത് ഇവിടുത്തെ അടിയുറച്ച മതസൗഹാർദമാണെന്നും, അതിൽ ഒരു തരത്തിലുള്ള പോറൽപോലും ഏൽക്കാതെ നാം ഓരോരുത്തരും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംഗീതത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ ഈ ജന്മം പോരെന്ന ആത്മഗതത്തോടെയാണ് അദ്ദേഹം വേദിയിൽനിന്നും മടങ്ങിയത്. ഇടവേളയ്ക്ക് വിരാമമിട്ട് പ്രിയഗായകന്റെ മധുരശബ്ദം വീണ്ടും കേട്ടതിന്റെ ആഹ്ലാദത്തിലാണ് ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam