
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കണ്ണൂർ നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞില്ല. സൗകര്യം ഇല്ലാത്തത് കൊണ്ടല്ല കണ്ണൂരിനെ മാറ്റിയത്. പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യം ഇല്ലാത്തത് കൊണ്ടാണ് കണ്ണൂരിൽ നിന്ന് മാറ്റിയതെന്ന കായിക മന്ത്രിയുടെ പ്രസ്താവനയോടും മന്ത്രി പ്രതികരിച്ചു.
സ്കൂൾ കായിക മേള നടത്തുന്നത് കായിക വകുപ്പ് അല്ല വിദ്യഭ്യാസ വകുപ്പ് ആണ്. കായിക മന്ത്രിക്ക് അങ്ങനെ വിവരം ലഭിച്ചുകാണും. അതാകാം അങ്ങനെ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് എതിരായ സുപ്രഭാതം എഡിറ്റോറിയലിൽ പ്രതികരണം മുഖ്യമന്ത്രിയോട് ചോദിക്കൂ എന്നും മന്ത്രി പ്രതികരിച്ചു. പിഎം ശ്രീ ഒപ്പിട്ട് നടപ്പിലാക്കും എന്ന് ഉറപ്പ് കൊടുത്തത് കഴിഞ്ഞ സർക്കാർ ആണ്. ഈ സർക്കാറിന് ഒരു തിടുക്കം ഇല്ല. പുതിയ ഒരു തീരുമാനവും എടുത്തിട്ടില്ല. ഉപ സമിതി റിപ്പോർട്ട് സമയത്തിന് വരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam