മധ്യവയസ്കനെ തലങ്ങും വിലങ്ങും വെട്ടി; ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്ത്, ആരോ​ഗ്യനില ​ഗുരുതരം

Published : Oct 17, 2025, 11:42 AM IST
parappanangadi attack

Synopsis

ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ കീഴടങ്ങി. ഇയാളെ ആക്രമിച്ച മുഹമ്മദ് എന്ന ആദംബാവയാണ് പരപ്പനങ്ങാടി പൊലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങിയത്. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ മധ്യവയസ്കന് വെട്ടേറ്റു. ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം സുഹൃത്ത് ആയുധവുമായി പൊലീസിൽ കീഴടങ്ങി. ഇയാളെ ആക്രമിച്ച മുഹമ്മദ് എന്ന ആദംബാവയാണ് പരപ്പനങ്ങാടി പൊലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങിയത്. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കോയയുടെ ആരോ​ഗ്യനില ഗുരുതരമാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു